ETV Bharat / state

തുറന്നത് 11 തവണ മാത്രം; ഷട്ടർ ഇല്ലാത്ത ഇടുക്കി ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ് - idukki news

ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്.

idukki dam history  ഇടുക്കി ഡാം തുറക്കുമ്പോൾ  ഇടുക്കി ഡാം  ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു  ഇടുക്കി മഴ  ചെറുതോണി ഡാം  ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു  ഇടുക്കി ഡാം ചരിത്രം  history of idukki dam  idukki dam  idukki news  idukki latest news
തുറന്നത് 11 തവണ മാത്രം; ഷട്ടർ ഇല്ലാത്ത ഇടുക്കി ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്
author img

By

Published : Aug 7, 2022, 6:32 PM IST

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു. ഒരു ഡാമിന്‍റെ ഷട്ടർ തുറക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കാൻ വരട്ടെ. ഇടുക്കി ഡാമിന്‍റെ ഷട്ടർ തുറക്കുന്നു എന്ന് പറയുമ്പോളും സത്യം മറ്റൊന്നാണ്. കാരണം ഇടുക്കി ഡാമിന് ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ, ഇടുക്കി ആർച്ച് ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്.

തുറന്നത് 11 തവണ മാത്രം; ഷട്ടർ ഇല്ലാത്ത ഇടുക്കി ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്

ജില്ലയിലെ മറ്റ് ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. കാരണം അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 11 തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നുവിട്ടിട്ടുള്ളത്.

1981 ൽ രണ്ട് തവണ ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. പിന്നെ 11 വർഷങ്ങൾക്ക് ശേഷം 1992 ലാണ് ഡാം തുറന്നത്. അന്ന് 78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. തുടർന്ന് നീണ്ട 26 വർഷങ്ങൾക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. 1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഡാമിൽ നിന്ന് തുറന്നുവിട്ടത്.

READ MORE: ഇടുക്കി ഡാം തുറന്നു: പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.