ETV Bharat / state

സ്റ്റേ ദീർഘിപ്പിക്കില്ല: ദേവികുളം എംഎല്‍എയ്‌ക്ക് വീണ്ടും തിരിച്ചടി, ഇനി സുപ്രീംകോടതിയില്‍

അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കു കൂടി സ്‌റ്റേ ചെയ്യണമെന്ന ദേവികുളം മുൻ എംഎൽഎ എ.രാജയുടെ ഹർജി ഹൈക്കോടതി തള്ളി

devikulam mla a raja  a raja  highcourt did not extend the stay  disqualification of a raja  ldf  udf  cpim mla  latest news in ernakulam  സ്‌റ്റേ ദീര്‍ഘിപ്പിക്കില്ലെന്ന് ഹൈക്കോടതി  ദേവികുളം എംഎല്‍എ  എ രാജ  എ രാജ അയോഗ്യത  വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്  ഇടുക്കി  വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്  സിപിഎം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്‌റ്റേ ദീര്‍ഘിപ്പിക്കില്ലെന്ന് ഹൈക്കോടതി; ദേവികുളം എംഎല്‍എയ്‌ക്ക് വീണ്ടും തിരിച്ചടി, സുപ്രീം കോടതിയെ സമീപിച്ച് എ രാജ
author img

By

Published : Apr 4, 2023, 10:37 PM IST

എറണാകുളം: ദേവികുളം എംഎല്‍എ എ രാജയ്‌ക്ക് വീണ്ടും തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കു കൂടി സ്‌റ്റേ ചെയ്യണമെന്ന ദേവികുളം മുൻ എംഎൽഎ എ. രാജയുടെ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്‌റ്റേ അനുവദിച്ചിരുന്നു.

ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ്യം. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ ഇനി സുപ്രീംകോടതി നടപടികൾ രാജയെ സംബന്ധിച്ച് നിർണായകമാണ്. പട്ടിക ജാതി സംവരണ മണ്ഡലമായ ഇടുക്കിയിലെ ദേവികുളത്ത് മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്.

മത്സരിക്കാന്‍ യോഗ്യതയില്ല: എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിലെ ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ചുവെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. രാജയുടെ നാമനി‍ർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപെട്ടയാളല്ല രാജയെന്ന് വ്യക്തമായി. അതുകൊണ്ടു തന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിൽ മാമ്മോദിസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജ എന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. രാജയും ഇതേ പള്ളിയിൽ മാമ്മോദിസ സ്വീകരിച്ച് ക്രൈസ്‌തവ വിശ്വാസി ആയി. കൂടാതെ, ഭാര്യയും ക്രൈസ്‌തവ വിശ്വാസി ആണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. പള്ളിയിലെ കുടുംബ രജിസ്‌റ്റർ, രാജയുടെ വിവാഹ ഫോട്ടോ എന്നിവയടക്കം പരിശോധിച്ചാണ് കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.

ഏകപക്ഷീയമായ വിധിയെന്ന് രാജ: എന്നാല്‍, ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്ന് നേരത്തെ എ രാജ പ്രതികരിച്ചിരുന്നു. തന്‍റെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും രാജ പറഞ്ഞിരുന്നു. തികച്ചും ഏകപക്ഷീയമായ വിധിയാണിതെന്നും രാജ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

സത്യം സുപ്രീം കോടതിയെ ബോധിക്കുമെന്നും അവസാന വിജയം തനിക്ക് തന്നെയായിരിക്കുമെന്നും രാജ പറഞ്ഞു. പ്രസിഡന്‍ഷ്യല്‍ ഉത്തരവ് അനുസരിച്ച് 1950ന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയവര്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന സംവരണം നല്‍കണമെന്നാണ് ചട്ടം. തന്‍റെ മുത്തശ്ശി 1949ല്‍ തന്നെ തോട്ടം തൊഴിലാളിയാണെന്ന് രാജ വ്യക്തമാക്കി.

1940 മുതല്‍ തന്നെ തന്‍റെ പൂര്‍വികര്‍ മൂന്നാറില്‍ സ്ഥിര താമസക്കാരാണ്. കമ്പനിയില്‍ നിന്നുള്ള ഇത്തരം രേഖകള്‍ കോടതിയില്‍ പരിഗണിച്ചില്ല. കൂടാതെ, തന്‍റെ വിവാഹം നടത്തിയത് വീട്ടില്‍ വച്ചാണെന്നും പള്ളിയുമായി ബന്ധമില്ലെന്നും കോടതി പരിശോധിച്ച പള്ളി രേഖകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും രാജ പറഞ്ഞു.

കോടതി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് രാജ: വിവാഹ സമയത്തെ തന്‍റെ വേഷം കണ്ട് കോടതി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രാജ പറഞ്ഞു. അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പള്ളി സെമിത്തേരിയില്‍ അല്ല പൊതുശ്‌മശാനത്തിലാണ്. സിഎസ്‌ഐ പള്ളിക്ക് അവിടെ സെമിത്തേരി ഇല്ല.

അച്ഛന്‍റെ ജനന സര്‍ട്ടിഫിക്കറ്റ്, തന്‍റെ സ്‌കൂള്‍ രേഖകള്‍, എസ്‌എസ്‌എല്‍സി, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി 19 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ല എന്ന് രാജ അറിയിച്ചു. സുപ്രീം കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധി ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും രാജ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.