ഇടുക്കി: കനത്ത പേമാരിയെത്തുടർന്ന് ദേവികുളം ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. രണ്ടുപേരെ കാണാതായെന്നാണ് സൂചന. ദേശീയപാതയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറി പാറ വീണ് പൂർണമായി തകർന്നു. പാറയും മണ്ണും നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റ രണ്ടു തൊഴിലാളികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതൽ വാഹനങ്ങൾ ഇടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.ഇവിടെ ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
മഴ കനത്തു; ദേവികുളത്ത് മലയിടിച്ചിൽ - hevy rain landslide in devikulam
ഉച്ചകഴിഞ്ഞ് പ്രദേശത്ത് മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. മഴ ശമിച്ചതിന് ശേഷം മലയിലെ പാറക്കൂട്ടവും മണ്ണും താഴേയ്ക്ക് പതിക്കുകയായിരുന്നു.
മഴ
ഇടുക്കി: കനത്ത പേമാരിയെത്തുടർന്ന് ദേവികുളം ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. രണ്ടുപേരെ കാണാതായെന്നാണ് സൂചന. ദേശീയപാതയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറി പാറ വീണ് പൂർണമായി തകർന്നു. പാറയും മണ്ണും നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റ രണ്ടു തൊഴിലാളികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതൽ വാഹനങ്ങൾ ഇടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.ഇവിടെ ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
Intro:കനത്ത പേമാരിയെത്തുടർന്ന് ദേവികുളം ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. രണ്ടുപേരെ കാണാതായെന്ന് സംശയം. ദേശീയപാതയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ഒരു ടിപ്പർ ലോറി പാറ വീണ് പൂർണ്ണമായി തകർന്നു. അപകടത്തിൻ്റെ വ്യാപ്തി വ്യക്തമല്ല. ഇടിച്ചിൽ തുടരുന്നു. പാറയും മണ്ണും നീക്കാനുള്ള ശ്രമം ആരംഭിച്ചു.പരിക്കേറ്റ രണ്ടു തൊഴിലാളികളെ വിവിധ ആശുപത്രികൾ പ്രവേശിപ്പിച്ചു Body:ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മുതൽ പ്രദേശത്ത് മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിന് ശേഷം മൂന്നരയോടെ മുൻപ് ഇടിഞ്ഞതിൻ്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും താഴേയ്ക്ക് പതിക്കുകയായിരുന്നു. റോഡിലെ കല്ല് പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാർ സ്ഥലത്ത് നിന്നും മാറിയിരുന്നതായി കരുതുന്നു. പാറ പതിച്ച് ടിപ്പർ ലോറി ഏറെക്കുറെ പൂർണ്ണമായി തകർന്നു. ഒരു ഡ്രൈവറെയും, സഹായിയെയുമാണ് കാണാതായിരിക്കുന്നത്. ഇവർ ജോലി നിർത്തി സ്ഥലത്തുനിന്നും മടങ്ങിപ്പോയോ എന്ന് വ്യക്തമല്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരിക്കുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റു.പട്ടാമ്പി സ്വദേശിയായ ടിപ്പർ ഡ്രൈവർ സുബൈർ,ജെ.സി.ബി ഓപ്പറേറ്റർ വത്തൽ ഗുണ്ട് സ്വദേശി പാൽരാജ് എന്നിവർക്കാണ് പരിക്കേറ്റത് കാലിന് ഗുരുതരമായി പരിക്കേറ്റ പാൽരാജിനെ മുന്നാറിലെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.നിസാര പരിക്കേറ്റ ടിപ്പർ ഡ്രൈവർ സുബൈയറിനെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ട സുബൈർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയാൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കൂടുതൽ വാഹനങ്ങൾ ഇടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലConclusion:പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് പാറയും മണ്ണും നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. സംഭവസമയ ടൂറിസ്റ്റ് വാഹനങ്ങൾ ഒന്നും അതുവഴി കടന്നുപോയിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
Last Updated : Oct 8, 2019, 9:09 PM IST