ETV Bharat / state

പൊലീസിനൊപ്പം അന്‍പോട് മൂന്നാറും; കര്‍ഷകര്‍ക്ക് ആശ്വാസം

മൂന്നാറിലെ കര്‍ഷകരില്‍ നിന്നും സ്‌ട്രോബറി, കാരറ്റ് സംഭരിക്കാന്‍ രംഗത്ത്

strawberry farmers  carrot farmers  anpod munnar  munnar police  അന്‍പോട് മൂന്നാര്‍  മൂന്നാര്‍ പൊലീസ്  പാലിയേറ്റീവ് രോഗി  സ്‌ട്രോബറി കര്‍ഷകര്‍  കാരറ്റ് കര്‍ഷകര്‍  മൂന്നാര്‍ സ്‌ട്രോബറി കൃഷി
പൊലീസിനൊപ്പം അന്‍പോട് മൂന്നാറും; കര്‍ഷകര്‍ക്ക് ആശ്വാസം
author img

By

Published : Apr 5, 2020, 12:31 PM IST

ഇടുക്കി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ മൂന്നാറിലെ സ്‌ട്രോബറി, കാരറ്റ് കര്‍ഷകര്‍ക്ക് സഹായവുമായി മൂന്നാര്‍ പൊലീസും അന്‍പോട് മൂന്നാര്‍ പ്രവര്‍ത്തകരും. ഇവരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്‌ട്രോബറിയും കാരറ്റും മൂന്നാറിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കും.

പൊലീസിനൊപ്പം അന്‍പോട് മൂന്നാറും; കര്‍ഷകര്‍ക്ക് ആശ്വാസം

മൂന്ന് കിലോ സ്‌ട്രോബറിയും 60 കിലോ കാരറ്റുമാണ് ആദ്യ ദിനം വിളവെടുത്തത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പച്ചക്കറി സംഭരിക്കാനാണ് തീരുമാനമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം.രമേശ് കുമാര്‍ പറഞ്ഞു. വിപണി വിലയേക്കാൾ കൂടുതല്‍ വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.