ETV Bharat / state

ഹൈറേഞ്ചിൽ മഴ ശക്തമായി തുടരുന്നു - ഹൈറേഞ്ചിൽ മഴ ശക്തമായി തുടരുന്നു

രാജാക്കാട് അടിവാരത്ത് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി റോഡിൽ വീണു. വിവിധ മേഖലകളില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

Heavy rains in idukki  Heavy rains in high range  ഹൈറേഞ്ചിൽ മഴ ശക്തമായി തുടരുന്നു  ഹൈറേഞ്ചിൽ മഴ ശക്തം
ഹൈറേഞ്ചിൽ മഴ ശക്തമായി തുടരുന്നു
author img

By

Published : Apr 16, 2021, 5:04 PM IST

ഇടുക്കി: ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ ഇന്നും കനത്ത മഴ. ശക്തമയ മഴയിലും കാറ്റിലും രാജാക്കാട്ടില്‍ രണ്ട് ദിവസമായി കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. വ്യാഴാഴ്ച പകൽ മരം വീണ് തകർന്ന വീടിനു മുകളിലേക്ക് ഇന്ന് ഉച്ച കഴിഞ്ഞ് മറ്റൊരു മരം കൂടി ഒടിഞ്ഞു വീണു. അടിവാരം മച്ചാനിക്കല്‍ ജേക്കബിന്‍റെ വീടിനു മുകളിലേക്കാണ് വീണ്ടും മരം വീണത്.

കഴിഞ്ഞ ദിവസം വീണ പ്ലാവ് വെട്ടി മാറ്റിയ ശേഷമാണ് മറ്റൊരു പ്ലാവ് വീടിനു മുകളിൽ പതിച്ചത്. അടുക്കള പൂർണമായും തകർന്നു. ഈ സമയം കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു എങ്കിലും ആർക്കും പരിക്കില്ല. വീട്ടുപകരണങ്ങളും ജല സംഭരണ ടാങ്കും തകർന്നു. മരം പിന്നീട് നാട്ടുകാർ മുറിച്ചു നീക്കി. രാജാക്കാട് അടിവാരത്ത് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി റോഡിൽ വീണു. വിവിധ മേഖലകളില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.