ETV Bharat / state

ഇടുക്കി മലയോരമേഖലയിൽ കനത്തമഴ - ഇടുക്കി

കഴിഞ്ഞ രാത്രിമുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.  രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, പൂപ്പാറ, മേഖലകളില്‍ മഴ ശക്തമായി തുടരുന്നു.

ഇടുക്കി മലയോരമേഖലയിൽ കനത്തമഴ
author img

By

Published : Sep 5, 2019, 12:52 AM IST

ഇടുക്കി: ഇടവേളയ്ക്ക് ശേഷം ഇടുക്കി മലയോരമേഖലയിൽ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ് . മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് ഹൈറേഞ്ച് മേഖല. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴ് മുതൽ ഉണ്ടായ ശക്തമായ മഴയക്ക് സമാനമായ മഴയാണ് നിലവില്‍ ഇടുക്കിയില്‍ പെയ്യുന്നത്. കഴിഞ്ഞ രാത്രിമുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, പൂപ്പാറ, മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. മഴ ശക്തമായി തുടര്‍ന്നാല്‍ പന്നിയാര്‍കൂട്ടി അടക്കമുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മുട്ടുകാട് മലമുകളില്‍ മലയിടിഞ്ഞിരിക്കുന്നതും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. മഴ ശക്തമായി തുടര്‍ന്നാൽ വിനോദ സഞ്ചാര മേഖലയിലെ ഓണക്കാല പ്രതീക്ഷകളും അസ്ഥമിക്കുന്ന അവസ്ഥയാണ്.

Intro:രാജകുമാരി ബി. ഡിവിഷനിൽ റോഡ് നിർമ്മാണത്തിൻ്റെ മറവിൽ നടത്തിയ അനധികൃത പാറഖനനം റവന്യൂ അധികൃതർ പിടികൂടി. ലോഡ് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും, കംപ്രസ്സറും പിടിച്ചെടുത്തു. രാജകുമാരി സ്വദേശികളായ ലോറി ഡ്രൈവർക്കും, കംപ്രസ്സർ ഓപ്പറേറ്റർക്കും എതിരെ കേസ്സെടുത്തു. പുതിയകുന്നേൽ ജോണി (52), പുത്തോടിൽ പി. ടി മത്തായി (45) എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.Body:ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബി. ഡിവിഷൻ അറുപതേക്കർ എസ്റ്റേറ്റ് ഭാഗത്തേക്കുള്ള പാതയുടെ നിർമ്മാണത്തിൻ്റെ മറവിൽ റോഡ് പുറമ്പോക്കിൽ നിന്നും നിയമവിരുദ്ധമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തിക്കൊണ്ടിരുന്നതാണ് നെടുങ്കണ്ടം ഡെപ്യൂട്ടി തഹസീൽദാർ ബിജു, രാജകുമാരി വില്ലേജ് ഓഫീസർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ റവന്യൂ സംഘം കല്ല് ലോഡ് കയറ്റുകയായിരുന്ന ലോറിയും, കംപ്രസ്സർ ഘടിപ്പിച്ചിരുന്ന ട്രാക്ടറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെയും, വാഹനങ്ങളും ശാന്തൻപാറ പൊലീസിന് കൈമാറി.Conclusion:അനധികൃത പാറഖനനത്തിനും, പൊതുമുതൽ മോഷണം നടത്തിയതിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.