ETV Bharat / state

ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു - ഇടുക്കിയിൽ മഴ നാശനഷ്‌ടം

രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതോട്ടി മട്ടക്കൽ ജോസിന്‍റെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്

house partially collapsed due to heavy rain in Idukki  house partially collapsed in idukki  Heavy Rain in Idukki  ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും  ഇടുക്കിയിൽ മഴയും കാറ്റും  ഇടുക്കിയിൽ മഴയത്തും കാറ്റത്തും മരം വീണ് വീട് തകർന്നു  ഇടുക്കിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു  രാജകുമാരിയിൽ മഴയത്ത് മരം കടപുഴകി വീണ് വീട് തകർന്നു  ഇടുക്കിയിൽ മഴ നാശനഷ്‌ടം  രാജകുമാരി കനത്ത മഴ
ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു
author img

By

Published : Jul 5, 2022, 4:02 PM IST

ഇടുക്കി: ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതോട്ടി മട്ടക്കൽ ജോസിന്‍റെ വീടാണ് തകർന്നത്. സമീപവാസിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടു റബർ ഇനത്തിൽപ്പെട്ട മരമാണ് ഇന്ന്(05.07.2022) രാവിലെ എട്ട് മണിയോടെ വീടിന്‍റെ അടുക്കള ഭാഗത്തിന് മുകളിലേക്ക് കടപുഴകി വീണത്.

ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

ജോസിനെയും ഭാര്യ മോളിയെയും കൂടാതെ രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ജയമോൾ ഷാജിയും കുടുംബവും ഇവിടെ വാടകയ്‌ക്ക് താമസിച്ചു വരികയാണ്. മരം വീഴുന്ന ശബ്‌ദം കേട്ടയുടൻ വീടിനകത്ത് ഉണ്ടായിരുന്നവർ ഓടി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

പ്രദേശവാസികളുടെ സഹായത്തോടെ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Also read: കനത്ത മഴ; ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.