ETV Bharat / state

കനത്ത മഴയും കാറ്റും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം - heavy rain

ശക്തമായ കാറ്റും മഴയും കൂടാതെ ആലിപ്പഴ വീഴ്ച തുടരുന്നത് എലം അടക്കമുള്ള കൃഷികള്‍ക്ക് തിരിച്ചടിയാണ്

heavy rain farmers in trouble  കനത്ത മഴയും കാറ്റും  മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം  ഇടുക്കി  heavy rain  farmers
കനത്ത മഴയും കാറ്റും: മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം
author img

By

Published : Apr 16, 2021, 12:41 PM IST

Updated : Apr 16, 2021, 3:25 PM IST

ഇടുക്കി: മലയോരമേഖലയിൽ തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയിലും കാറ്റിലും നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. മഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ചകൂടിയായതോടെ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയാണ് ഇടുക്കി മലയോര മേഖലയിൽ ലഭിക്കുന്നത്.

ശക്തമായ കാറ്റില്‍ രാജാക്കാട് അടിവാരത്ത് മരം ഒടിഞ്ഞ് വീണ് മച്ചാനിക്കൽ ജേക്കബിൻ്റെ വീടിന്‍റെ അടുക്കള പൂര്‍ണ്ണമായി തകര്‍ന്നു. ഈ പ്രദേശങ്ങളിൽ മരം ഒടിഞ്ഞു വീണ് ഏക്കറ് കണക്കിന് ഏലം കൃഷിയും നശിച്ചിട്ടുണ്ട്.
വേനൽ മഴയും കാറ്റും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഏത്തവാഴ, പാവല്‍ കർഷകരെയാണ്. ഓണക്കാല വിപണി മുൻനിർത്തി ഇറക്കിയ കൃഷികളാണ് വ്യാപകമായി കാറ്റില്‍ നിലംപൊത്തിയത്. ഇതോടൊപ്പം പച്ചക്കറികളും കപ്പയും അടക്കമുള്ള കൃഷികളും നശിച്ചിട്ടുണ്ട്.

മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ച തുടര്‍ന്നാല്‍ എലം അടക്കമുള്ള കൃഷികള്‍ക്ക് തിരിച്ചടിയായി മാറും. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്തുണ്ടായിരിക്കുന്ന വിള നാശത്തിന് സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Last Updated : Apr 16, 2021, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.