ETV Bharat / state

ഇടുക്കി പത്താംമൈലില്‍ ആന്‍റിജൻ പരിശോധനയ്ക്ക് സൗകര്യം - പത്താംമൈല്‍ മേഖല

ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധനക്കായി ക്രമീകരണം ഒരുക്കിയിരുന്നത്.

Health department  antigen test  ഇടുക്കി  ആന്‍റിജൻ പരിശോധന  പത്താംമൈല്‍ മേഖല  ആരോഗ്യവകുപ്പ്
ഇടുക്കി പത്താംമൈല്‍ മേഖലയില്‍ ആന്‍റിജൻ പരിശോധന ഒരുക്കി ആരോഗ്യവകുപ്പ്
author img

By

Published : Oct 23, 2020, 5:47 PM IST

ഇടുക്കി: കൊവിഡ് ആശങ്ക കണക്കിലെടുത്ത് പത്താംമൈല്‍ മേഖലയില്‍ ആന്‍റിജൻ പരിശോധന ഒരുക്കി ആരോഗ്യവകുപ്പ്. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധനക്കായി ക്രമീകരണം ഒരുക്കിയിരുന്നത്. നൂറ്റഞ്ചോളം ആളുകളെ പരിശോധനക്ക് വിധേയരാക്കി. ശനിയാഴ്ച്ച ഇരുമ്പുപാലത്ത് ആന്‍റിജൻ പരിശോധന നടത്തുമെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ .ബി ദിനേശന്‍ പറഞ്ഞു.

ഇടുക്കി പത്താംമൈല്‍ മേഖലയില്‍ ആന്‍റിജൻ പരിശോധന ഒരുക്കി ആരോഗ്യവകുപ്പ്

196ഓളം ആളുകള്‍ക്കാണ് അടിമാലി പഞ്ചായത്ത് പരിധിയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രോഗമുക്തരായവരെ ഒഴിച്ചാല്‍ 50 ഓളം ആളുകള്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതായാണ് ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇരുമ്പുപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ്‌‌ സെന്‍ററിന്‌‌ പുറമെ വീടുകളിലും ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ 18,15 വാര്‍ഡുകളിലാണ് താരതമ്യേന കൊവിഡ് ആശങ്ക ഉയര്‍ന്നു നില്‍ക്കുന്നതെന്നും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിമാലി ടൗണ്‍ പരിധിയിലും ആളുകള്‍ ജാഗ്രത കൈകൊള്ളണമെന്ന നിര്‍ദേശം പൊലീസും ആരോഗ്യവകുപ്പും മുമ്പോട്ട് വയ്ക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.