ETV Bharat / state

ഹര്‍ത്താലുകള്‍ ലോട്ടറി വില്‍പ്പനയെ ബാധിക്കുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍ - idukki latest news

മുഴുവന്‍ തുകയും സര്‍ക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികള്‍ ടിക്കറ്റുകള്‍ വില്‍പ്പനശാലയില്‍ എത്തിക്കുന്നത്. എന്നാല്‍ പണിമുടക്കും ഹര്‍ത്താലുകളും  ലോട്ടറി വിറ്റഴിക്കുന്നതിനെ ബാധിക്കുന്നു.

ഹര്‍ത്താലുകള്‍ വില്‍പ്പനയെ ബാധിക്കുന്നെന്ന് ലോട്ടറി തൊഴിലാളികള്‍
author img

By

Published : Oct 29, 2019, 7:09 PM IST

Updated : Oct 29, 2019, 7:55 PM IST

ഇടുക്കി: അടിക്കടി ഉണ്ടാകുന്ന സംസ്ഥാന-ദേശീയ ഹര്‍ത്താലുകളും പണിമുടക്കുകളും ലോട്ടറി കച്ചവടത്തെ പ്രതിസന്ധിയിലാക്കിയെന്ന് തൊഴിലാളികള്‍. മുഴുവന്‍ തുകയും സര്‍ക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികള്‍ ടിക്കറ്റുകള്‍ വില്‍പ്പനശാലയില്‍ എത്തിക്കുന്നത്. എന്നാല്‍ പണിമുടക്കും ഹര്‍ത്താലുകളും ലോട്ടറി വിറ്റഴിക്കുന്നതിനെ ബാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ ടിക്കറ്റുകള്‍ തിരിച്ചെടുക്കാത്തതിനാല്‍ ഇത് കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു ദിവസം കച്ചവടം മുടങ്ങിയാല്‍ അത് സാരമായി ബാധിക്കും. പലപ്പോഴും ടിക്കറ്റുകള്‍ കടമായി മൊത്ത വില്‍പ്പനക്കാരില്‍ നിന്ന് വാങ്ങി, വിറ്റഴിക്കാന്‍ കഴിയാതെ കയ്യില്‍ നിന്നും പണം മുടക്കേണ്ട അവസ്ഥ വരാറുണ്ടെന്ന് ചില്ലറ ലോട്ടറി വില്‍പ്പനക്കാര്‍ പറയുന്നു.

ഹര്‍ത്താലുകള്‍ ലോട്ടറി വില്‍പ്പനയെ ബാധിക്കുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

Intro:അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകളും കടമുടക്കവും പ്രതികൂലമായി ബാധിക്കുന്ന വിഭാഗമാണ് ലോട്ടറിക്കച്ചവടക്കാര്‍.
ടിക്കറ്റുകളുടെ പൂര്‍ണ്ണതുക സര്‍ക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികള്‍ ടിക്കറ്റുകള്‍ വില്‍പ്പനശാലയില്‍ എത്തിക്കുന്നത്.Body:എന്നാല്‍ കടമുടക്കം വരുന്നതോടെ ഈ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടാതെ വരുന്നു.സര്‍ക്കാര്‍ ഈ ടിക്കറ്റുകള്‍ തിരികെ എടുക്കാനോ പണം മടക്കി നല്‍കാനോ തയ്യാറാകാറില്ല.ഇത് വലിയ നഷ്ടം വരുത്തുന്നതായി ലോട്ടറി മൊത്ത വില്‍പ്പനക്കാര്‍ പറയുന്നു.

ബൈറ്റ്

സുരേന്ദ്രൻ
ലോട്ടറി മൊത്ത വ്യാപാരി

അന്നന്നത്തെ അന്നത്തിനായി ലോട്ടറി കച്ചവടം നടത്തിവരുന്ന ചില്ലറ വില്‍പ്പനക്കാര്‍ക്കും പരാതിയുണ്ട്. കടമായും മറ്റും ലോട്ടറി വില്‍പ്പന ശാലയില്‍ നിന്നും വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വരുന്നതോടെ പണം കൈയ്യില്‍ നിന്നെടുത്ത് അടക്കേണ്ടി വരുന്നതായിവര്‍ പറയുന്നു.വാഹമില്ലാതെ വരുന്നതോടെ ഒരിടത്തും നിന്നും മറ്റൊരിടത്തേക്കു പോയി ടിക്കറ്റ് വില്‍പ്പന നടത്താന്‍ സാധിക്കാത്തതും ചില്ലറവില്‍പ്പനക്കാരെ വലക്കുന്നു.

ബൈറ്റ്

ലൈല
ചില്ലറ ലോട്ടറി വ്യാപാരിConclusion:ഹര്‍ത്താലുകളും പണിമുടക്കുകളും മൂലം ഇതര വിഭാഗം വ്യാപാരികള്‍ക്കും നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും ഉള്ള പണം കൊടുത്ത് വാങ്ങി സൂക്ഷിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ആര്‍ക്കും പ്രയോജനം ചെയ്യാതെ വലിച്ചെറിഞ്ഞ് കളയേണ്ടുന്ന സാഹചര്യം ലോട്ടറി മൊത്തവ്യാപാരികളേയും ചില്ലറവ്യാപാരികളേയും ഒരേ പോലെ പ്രതിസന്ധിയിലാക്കുന്നു

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 29, 2019, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.