ETV Bharat / state

ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും

1975-ലാണ് സര്‍ക്കാര്‍ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്

ഹരിജന്‍ കോളനി  290 കുടുംബങ്ങള്‍  പട്ടയം  കട്ടപ്പന  Harijan Colony  290 families will get pattayam
ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും
author img

By

Published : Jan 23, 2020, 2:56 AM IST

ഇടുക്കി: കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേളയില്‍ ചില്ലിത്തോട്ടില്‍ ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. 1975-ലാണ് സര്‍ക്കാര്‍ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പട്ടയം ലഭിക്കണമെന്ന ആവശ്യമായിരുന്നു കോളനിക്കാര്‍ക്ക്. ഈ ആവശ്യമാണ് പട്ടയമേളയില്‍ നടപ്പിലാകുന്നത്. പട്ടയമെന്ന ആവശ്യം മുന്‍നിര്‍ത്തി നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളതായും ഇത്തവണ പട്ടയം നല്‍കാന്‍ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും കോളനിയിലെ കുടുംബങ്ങള്‍ പറഞ്ഞു.

ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും

1975-ലാണ് 90 കുടുംബങ്ങളെ സര്‍ക്കാര്‍ ചില്ലിത്തോട്ടില്‍ മാറ്റി പാര്‍പ്പിച്ചത്. പിന്നീട് പട്ടയമെന്ന ആവശ്യവുമായി സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങിയ കുടുംബങ്ങള്‍ക്ക് കുടിയിരുത്തപ്പെട്ടത് വനഭൂമിയിലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനമായത്.

Intro:കഴിഞ്ഞ നാല്‍പ്പത്തഞ്ച് വര്‍ഷമായി കാത്ത് സൂക്ഷിച്ചിരുന്ന പ്രതീക്ഷ പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് അടിമാലി ചില്ലിത്തോട്ടിലെ ഹരിജന്‍ കോളനിക്കാര്‍.കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേളയില്‍ വച്ച് കോളനിയിലെ 290 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും.1975ലായിരുന്നു സര്‍ക്കാര്‍ ഹരിജന്‍ കോളനിയില്‍ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്.Body:പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ചില്ലിത്തോട് ഹരിജന്‍ കോളനിക്കാര്‍.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇവര്‍ മുമ്പോട്ട് വച്ചിരുന്ന പട്ടയമെന്ന ആവശ്യം കട്ടപ്പനയില്‍ വച്ച് നടക്കുന്ന പട്ടയമേളയില്‍ പൂവണിയുകയാണ്.ഓഫീസുകള്‍ കയറി ഇറങ്ങിയും നിവേദനങ്ങള്‍ നല്‍കിയും മനസ്സ് മടുത്ത കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ തീരുമാനം.പട്ടയമെന്ന ആവശ്യം മുന്‍നിര്‍ത്തി എണ്ണിയാലൊടുങ്ങാത്ത പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളതായും ഇത്തവണ തങ്ങളെ പട്ടയം നല്‍കാന്‍ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും കോളനിയിലെ കുടുംബങ്ങള്‍ പറഞ്ഞു.

ബൈറ്റ്

ശിവൻ

പ്രദേശവാസിConclusion:1975ലായിരുന്നു 90 കുടുംബങ്ങളെ സര്‍ക്കാര്‍ ചില്ലിത്തോട്ടില്‍ കുടിയിരുത്തിയത്.പിന്നീട് പട്ടയമെന്ന ആവശ്യവുമായി സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങിയ കുടുംബങ്ങള്‍ക്ക് ലഭിച്ച മറുപടി കുടിയിരുത്തപ്പെട്ട ഭൂമി വനഭൂമിയാണെന്നായിരുന്നു.തുടര്‍ന്നിങ്ങോട്ട് പട്ടയമെന്ന ആവശ്യമുന്നയിച്ച് ഓരോ പട്ടയമേള അടുക്കുമ്പോഴും കുടുംബങ്ങള്‍ കാത്തിരുന്നു.വര്‍ഷങ്ങള്‍ കഴിയുന്തോറും കാത്തിരിപ്പ് തുടരുന്ന കുടുംബങ്ങളുടെ എണ്ണമേറി.ഒടുവില്‍ നിയമങ്ങളുടെ ചുരുളഴിഞ്ഞ് കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ ഇത്തവണ തീരുമാനമായി.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.