ETV Bharat / state

അടിമാലിയിൽ "പച്ചപ്പ് മണ്ണിനും മനുഷ്യനും" പദ്ധതിക്ക് തുടക്കം

കാലവര്‍ഷക്കെടുതികളിൽ പുഴയോരം ഇടിയുന്നത് മൂലം പല പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടായ സാഹചര്യത്തിലാണ് അടിമാലി പഞ്ചായത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്

പച്ചപ്പ് മണ്ണിനും മനുഷ്യനും  അടിമാലി പഞ്ചായത്ത്  കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട്  ഹരിതകേരളാ മിഷൻ  adimaly panchayath
അടിമാലി
author img

By

Published : Dec 3, 2019, 2:45 AM IST

Updated : Dec 3, 2019, 3:49 AM IST

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ പുഴ കരകവിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കമൊഴിവാക്കാന്‍ പുഴയോരങ്ങളില്‍ പച്ചപ്പ് കാത്ത് സൂക്ഷിക്കുകയേ മാര്‍ഗ്ഗമുള്ളൂവെന്ന് ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശന്‍. അടിമാലിയില്‍ ദേവിയാര്‍ പുഴയുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പച്ചപ്പ് മണ്ണിനും മനുഷ്യനുമെന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിമാലിയിൽ "പച്ചപ്പ് മണ്ണിനും മനുഷ്യനും" പദ്ധതിക്ക് തുടക്കം

അടിമാലി പഞ്ചായത്തും ഹരിതകേരളാ മിഷനും യുഎന്‍ഡിപിയും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടും സംയുക്തമായാണ് ദേവിയാര്‍ പുഴയുടെ തീരങ്ങളില്‍ മുളന്തൈകള്‍ നട്ട് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കാലവര്‍ഷക്കെടുതികളിൽ പുഴയോരം ഇടിയുന്നത് മൂലം പല പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടായ സാഹചര്യത്തിലാണ് പഞ്ചായത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒക് ലാന്‍ട്ര സ്‌ക്രിപ്‌ടോറിയ, ഒക് ലാന്‍ട്ര ട്രാവന്‍കോറിക്ക വിഭാഗത്തില്‍പ്പെട്ട 2500 ഓളം മുളന്തൈകളാണ് വരും ദിവസങ്ങളില്‍ പഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളില്‍ വച്ചുപിടിപ്പിക്കുക.

പുഴയോരങ്ങളുടെ സംരക്ഷണത്തിനൊപ്പം തോടുകളില്‍ നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിക്കുന്നതിനും മുളന്തൈകളുടെ വളര്‍ച്ച സഹായകരമാകും. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് മുളന്തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്തിലും പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. എന്‍ സഹജന്‍, ബിന്‍സി തോമസ്, ജി. എസ് മധു, അജേഷ്, ജോസ് സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:കാലവര്‍ഷക്കെടുതികളില്‍ പുഴകള്‍ കരകവിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കമൊഴിവാക്കാന്‍ പുഴയോരങ്ങളില്‍ പച്ചപ്പ് കാത്ത് സൂക്ഷിക്കുകയേ മാര്‍ഗ്ഗമൊള്ളുവെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ് പറഞ്ഞു.അടിമാലിയില്‍ ദേവിയാര്‍ പുഴയുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പച്ചപ്പ് മണ്ണിനും മനുഷ്യനുമെന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:അടിമാലി പഞ്ചായത്തും ഹരിതകേരളാ മിഷനും യുഎന്‍ഡിപിയും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റിയൂട്ടും സംയുക്തമായി ചേര്‍ന്നാണ് ദേവിയാര്‍ പുഴയുടെ തീരങ്ങളില്‍ മുളന്തൈകള്‍ നട്ട് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.കാലവര്‍ഷക്കെടുതികളില്‍ പുഴയോരം ഇടിയുകയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഞ്ചായത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.ഒക് ലാന്‍ട്ര സ്‌ക്രിപ്‌ടോറിയ, ഒക് ലാന്‍ട്ര ട്രാവന്‍കോറിക്ക വിഭാഗത്തില്‍പ്പെട്ട 2500 ഓളം മുളന്തൈകള്‍ വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ വച്ച് പിടിപ്പിക്കും.ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബൈറ്റ്

എച്ച് ദിനേശൻ
ഇടുക്കി കളക്ടർConclusion:പുഴയോരങ്ങളുടെ സംരക്ഷണത്തിനൊപ്പം തോടുകളില്‍ നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിക്കുന്നതിനും മുളന്തൈകളുടെ വളര്‍ച്ച സഹായകരമാകും.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് മുളന്തൈകള്‍ വച്ച് പിടിപ്പിക്കുന്നത്.ജില്ലയിലെ 9 പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ 1 പഞ്ചായത്തിലും പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍, ബിന്‍സി തോമസ്, ജി എസ് മധു,അജേഷ്, ജോസ് സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 3, 2019, 3:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.