ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. കൃഷിക്കാര്‍ ആത്മഹത്യ ചെയ്തത് തികച്ചും ദുഖകരമായ കാര്യമാണ്.ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തും. കടമെടുത്തതിന്‍റെപേരിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെങ്കില്‍ അതിന് പ്രത്യേക പരിഹാരം കാണും. മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നത് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് യോഗ തീരുമാനത്തിന് വിരുദ്ധമാണ്.ഇടുക്കി പാക്കേജ് 3 വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും കോടിയേരി വിശദീകരിച്ചു. ഇടുക്കിയെ പോലെ വയനാടിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. കാപ്പി കര്‍ഷകരെ സംരക്ഷിക്കാനായി വയനാടന്‍ കാപ്പി പ്രത്യേക ബ്രാന്‍ഡായി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഇടുക്കിയില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു.ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്നഅടിമാലി ഇരുന്നൂറേക്കർ സ്വദേശിസുരേന്ദ്രൻ ഇന്ന്പുലർച്ചെയാണ് മരിച്ചത്. കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രൻ വായ്പ എടുത്തിരുന്നു. ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ്സുരേന്ദ്രൻ വായ്പയെടുത്തത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്‍റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.