ETV Bharat / state

കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി - കുമളി

കൊട്ടാരക്കര സ്വദേശികളായ സജിൻ ജോസഫ്, മാഹിൻ അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്.

anja seized in idukki  , two arrested  കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി  ഇടുക്കി  കുമളി  kumaly idukki
കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി
author img

By

Published : Mar 9, 2020, 3:03 AM IST

ഇടുക്കി: കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് കിലോ 15 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൊട്ടാരക്കര സ്വദേശികളായ സജിൻ ജോസഫ്, മാഹിൻ അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കരയിൽ കഞ്ചാവ് എത്തിച്ച് സ്‌കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ മൊഴി നൽകി.

കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി

20,000 രൂപയ്‌ക്ക് തമിഴ്‌നാട് കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. അവധി ആരംഭിച്ചതോടെ അതിർത്തി വഴിയുള്ള കഞ്ചാവ് കടത്ത് വർധിച്ചിട്ടുണ്ട്. ഇതുമൂലം അതിർത്തിയിലും സമാന്തര പാതകളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് തീരുമാനം. അര കിലോ കഞ്ചാവുമായി നാല് കരുനാഗപളളി സ്വദേശികൾ ശനിയാഴ്‌ച കുമളിയിൽ പിടിയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.