ETV Bharat / state

കഞ്ചാവുമായി യുവാവ് പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്നും കിലോക്ക് 15,000 രൂപക്കാണ് കഞ്ചാവ്  വാങ്ങുന്നത്. ഇത് അഞ്ച് ഗ്രാമിന്‍റെ ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലായിരുന്നു പ്രതി വില്‍പ്പന നടത്തിയിരുന്നത്

author img

By

Published : Jan 31, 2020, 6:23 PM IST

Updated : Jan 31, 2020, 7:08 PM IST

GANCHA ARREST  കഞ്ചാവുമായി യുവാവ് പിടിയില്‍  അടിമാലി  ഇടുക്കി
കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അടിമാലി പടികപ്പ് സ്വദേശി ജോര്‍ജ്ജ് മാത്യുവിനെയാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്റ്റഡിയിലെടുത്തത്. അടുക്കളയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊതികളാക്കാന്‍ ഉപയോഗിച്ചിരുന്ന പാക്കിങ് കവറുകളും 2000 രൂപയും നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും കിലോക്ക് 15,000 രൂപക്കാണ് കഞ്ചാവ് വാങ്ങുന്നത്. ഇത് അഞ്ച് ഗ്രാമിന്‍റെ ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലായിരിരുന്നു പ്രതി വില്‍പ്പന നടത്തി വന്നിരുന്നത്.

കഞ്ചാവുമായി യുവാവ് പിടിയില്‍

അടിമാലി, ഇരുമ്പുപാലം, പടികപ്പ് മേഖലകളില്‍ ജോര്‍ജ്ജ് മാത്യു കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി വരുന്നതായി നര്‍ക്കോട്ടിക് സംഘത്തിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലെ മുഞ്ചാമെട്ടില്‍ കഞ്ചാവ് കൃഷി നടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ട് ജോര്‍ജ്ജ് മാത്യു മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Intro:വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവുമായി ഒരാള്‍ പിടിയിലായി.അടിമാലി പടികപ്പ് സ്വദേശി ജോര്‍ജ്ജ് മാത്യുവിനെയാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തത്.വീടിന്റെ അടുക്കളയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.Body:അടിമാലി മേഖലയില്‍ കഞ്ചാവ് പൊതികളിലാക്കി ചില്ലറ വില്‍പ്പന നടത്തി വന്നിരുന്ന 43കാരനായ ജോര്‍ജ്ജ് മാത്യുവിനെ പടികപ്പിലുള്ള വീട്ടില്‍ നിന്നുമാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തത്.വില്‍പ്പനക്കായി അടുക്കളയിലെ സ്ലാബിനടയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് പൊതികളാക്കാന്‍ ഉപയോഗിച്ചിരുന്ന പായ്ക്കിംഗ് കവറുകളും 2000 രൂപയും നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തു.തമിഴ്‌നാട്ടില്‍ നിന്നും കിലോ ഒന്നിന് പതിനയ്യായിരം രൂപക്ക് വാങ്ങിച്ചു കൊണ്ടു വരുന്ന കഞ്ചാവ് 5 ഗ്രാമിന്റെ ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലായിരിരുന്നു പ്രതി വില്‍പ്പന നടത്തി വന്നിരുന്നത്.

ബൈറ്റ്

എക്‌സൈസ് സര്‍ക്കിള്‍

ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ്Conclusion:അടിമാലി,ഇരുമ്പുപാലം,പടികപ്പ് മേഖലകളില്‍ ജോര്‍ജ്ജ് മാത്യു കഞ്ചാവിന്റെ ചില്ലറ വില്‍പ്പന നടത്തി വരുന്നതായി നര്‍ക്കോട്ടിക് സംഘത്തിന് വ്യാപക പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.അഞ്ചു വര്‍ഷം മുമ്പ് ആന്ധ്രപ്രദേശിലെ മുഞ്ചാമെട്ടില്‍ കഞ്ചാവ് കൃഷി നടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ട് ജോര്‍ജ്ജ് മാത്യു മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 31, 2020, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.