ETV Bharat / state

വയോധികയുടെ വീട്‌ കയറി ആക്രമണം; നാല്‌ പേര്‍ അറസ്റ്റില്‍ - attack on elderly woman's house

ഞായറാഴ്‌ച വൈകുന്നേരം മൂന്നരയോടെയാണ് പത്തംഗ സംഘം ശാന്തന്‍പാറ പഞ്ചായത്തിലെ പന്തടിക്കളത്ത് ജലീനയുടെ വീട്‌ കയറി ആക്രമിച്ചത്.

വയോധികയുടെ വീട്‌ കയറി ആക്രമണം  വയോധികയുടെ വീട്‌ കയറി ആക്രമണത്തില്‍ നാല്‌ പേര്‍ അറസ്റ്റില്‍  വീട്‌ കയറി ആക്രമണത്തില്‍ നാല്‌ പേര്‍ അറസ്റ്റില്‍  വീട്‌ കയറി ആക്രമണം  ഇടുക്കിയില്‍ വയോധികയുടെ വീട്‌ കയറി ആക്രമിച്ചു  attack on elderly woman's house  four arrested over attack on elderly woman's house
വയോധികയുടെ വീട്‌ കയറി ആക്രമണം; നാല്‌ പേര്‍ അറസ്റ്റില്‍
author img

By

Published : Oct 27, 2020, 3:22 PM IST

Updated : Oct 27, 2020, 5:39 PM IST

ഇടുക്കി: ശാന്തന്‍പാറയില്‍ വയോധികയുടെ വീടുകയറി ആക്രമണം. പത്തംഗ സംഘത്തിലെ നാല്‌ പേരെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു. ശാന്തന്‍പാറ സ്വദേശികളായ വിജയന്‍, ആദര്‍ശ്‌, ജോസഫ്, അസീം എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്‌ച വൈകുന്നേരം മൂന്നരയോടെയാണ് പത്തംഗ സംഘം ശാന്തന്‍പാറ പഞ്ചായത്തിലെ പന്തടിക്കളത്ത് ജലീനയുടെ വീട്‌ കയറി ആക്രമിച്ചത്. വീട്ടുപകരണങ്ങളും വാട്ടര്‍ ടാങ്കും ജനാലയും വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കും സംഘം അടിച്ചു തകര്‍ത്തു.

വയോധികയുടെ വീട്‌ കയറി ആക്രമണം; നാല്‌ പേര്‍ അറസ്റ്റില്‍

കൂടാതെ മൂന്ന് ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണവും കാണാതായതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവസമയം ജലീനയും അഞ്ച്‌ വയസുള്ള പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. കുട്ടിയെയും കൊണ്ട് ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറയിച്ചു.

Last Updated : Oct 27, 2020, 5:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.