ETV Bharat / state

സാക്ഷരത മിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍ - ഇടുക്കി നെടുങ്കണ്ടം

വിഷു ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. ഓഫീസ് മുറിയുടേയും ക്ലാസ് സംഘടിപ്പിയ്ക്കുന്ന മുറിയുടേയും ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

Idukky saksharatha mission  Vishu day  Nedumkandam  Four arrested  ഇടുക്കി നെടുങ്കണ്ടം  സാക്ഷരത മിഷന്‍
ഇടുക്കിയില്‍ സാക്ഷരത മിഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍
author img

By

Published : Apr 23, 2021, 11:47 AM IST

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സാക്ഷരതാ മിഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരന്‍ ഉള്‍പ്പടെയുള്ള പ്രതികളാണ് പിടിയിലായത്. വിഷു ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. ഓഫീസ് മുറിയുടേയും ക്ലാസ് സംഘടിപ്പിയ്ക്കുന്ന മുറിയുടേയും ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

പ്രദേശത്ത് ചോര പാടുകളും കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന നെടുങ്കണ്ടം സ്വദേശികളായ ചെരുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍, കുന്നേല്‍ വീട്ടില്‍ അഭിജിത്ത്, ചിറയ്ക്കല്‍ വീട്ടില്‍ പ്രണവ് എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തതത്.

പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വിഷുദിനത്തില്‍ രാത്രിയില്‍ സാക്ഷരത മിഷന്‍ ഓഫീസിന് സമീപത്ത് മദ്യപിയ്ക്കാനെത്തിയ പ്രതികള്‍ ബഹളം വെയ്ക്കുകയും തുടര്‍ന്ന് കെട്ടിടത്തിന് നേരേ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബൈക്കും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയിലും കൗമരക്കാരനെ ജുവനൈല്‍ ഹോമിലും ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.