ETV Bharat / state

ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ആക്രമണം : പ്രതികളെ റിമാൻഡ് ചെയ്‌തു - പഞ്ചായത്ത് ഓഫീസ് ആക്രമണം

തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ ആണ് പ്രതികൾ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്

Chinnakanal panchayat  Chinnakanal panchayat office  four arrested for attacking Chinnakanal panchayat office  ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ്  ചിന്നക്കനാൽ പഞ്ചായത്ത്  പഞ്ചായത്ത് ഓഫീസ് ആക്രമണം  ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ആക്രമണം
ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ആക്രമണം : പ്രതികളെ റിമാൻഡ് ചെയ്‌തു
author img

By

Published : Aug 26, 2020, 2:11 AM IST

ഇടുക്കി : ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.കരാറുകാരനുമായ ഗോപി രാജൻ (46) ഇയാളുടെ മാനേജർ ആന്‍റണി രാജ (27), ജോലിക്കാരായ വസന്തഭവൻ മുത്തുകുമാർ (30) ,വിജയ് (31), എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്‌തത്. തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ ആണ് പ്രതികൾ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫീസിന്‍റെ ജനൽ ചില്ലുകൾ തകർത്ത അക്രമികൾ തുടർന്ന് സെക്രട്ടറി ടി.രഞ്ജനെയും മറ്റ് ജീവനക്കാരെയും മർദിക്കുകയായിരുന്നു. അനുമതിയില്ലാതെ നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരൊഴികെയുള്ള ജീവനക്കാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.