ഇടുക്കി: വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റ്റാറ്റാ കമ്പനിയുടെ സിഎസ്ആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്ടിന്‍റെ ഭാഗമായി ഒരു കോടി രൂപാ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കെഡിഎച്ച്പി കമ്പനി മാനേജിങ് ഡയറക്ടര്‍ മാത്യു എബ്രഹാം ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യാതിഥിയായി. മൂന്ന് ക്ലാസ് മുറികളോടും രണ്ട് ലാബുകളോടും കൂടിയ കെട്ടിട നിര്‍മാണത്തിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
വെള്ളത്തൂവല്‍ ജിഎച്ച്എസ്എസിൽ ടാറ്റാ കമ്പനി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നടന്നു - GHSS Vellathooval in idukki
ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു
![വെള്ളത്തൂവല്‍ ജിഎച്ച്എസ്എസിൽ ടാറ്റാ കമ്പനി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നടന്നു building constructed by Tata Company laid at Vellathooval GHSS GHSS Vellathooval in idukki വെള്ളത്തൂവല്‍ ജിഎച്ച്എസ്എസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11009595-thumbnail-3x2-asf.jpg?imwidth=3840)