ETV Bharat / state

കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിന് രക്ഷകരായി വനംവകുപ്പ് - Baby deer trapped in well

അടിമാലി പ്രിയദര്‍ശിനി കോളനിയിലായിരുന്നു കേഴമാന്‍ കുഞ്ഞ് കിണറ്റില്‍ വീണത്

ഇടുക്കി  Baby deer trapped in well  Adimali, Priyadharshinini Colony
കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിന് രക്ഷകരായി വനംവകുപ്പ്
author img

By

Published : Nov 10, 2020, 8:00 PM IST

ഇടുക്കി: കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പുദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അടിമാലി പ്രിയദര്‍ശിനി കോളനിയിലായിരുന്നു കേഴമാന്‍ കുഞ്ഞ് കിണറ്റില്‍ വീണത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കേഴമാന്‍ കുഞ്ഞിനെ വനംവകുപ്പുദ്യോഗസ്ഥര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സയും ലഭ്യമാക്കി.

കിണറ്റില്‍ അകപ്പെട്ട കേഴമാന്‍ കുഞ്ഞിന് രക്ഷകരായി വനംവകുപ്പ്

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂമ്പന്‍പാറ ഫോറസറ്റ് റേഞ്ച് ഓഫീസിലെ വനപാലകര്‍ സ്ഥലത്തെത്തി കേഴമാനിനെ കിണറ്റില്‍ നിന്നും രക്ഷിച്ചു. കിണറ്റില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ കേഴമാന്‍ കുഞ്ഞിന്‍റെ കഴുത്തിനടിയില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കേഴമാനിനെ രക്ഷിച്ച് അടിമാലി മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. കേഴമാനിനെ വനത്തില്‍ തുറന്നു വിടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.