ETV Bharat / state

വനം വകുപ്പ് അനുമതി നിഷേധിച്ചു; കിടപ്പാടം നഷ്‌ടപ്പെട്ട് 19 കുടുംബങ്ങൾ - life housing scheme

വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്‍റെ നടപടി.

വനം വകുപ്പ്  ലൈഫ് ഭവന പദ്ധതി  ലൈഫ് ഭവന പദ്ധതി കട്ടപ്പന  കട്ടപ്പന  കാഞ്ചിയാർ  forest department  forest department permission  kattappana  kattappana life housing scheme  life housing scheme  idukki
വനം വകുപ്പ് അനുമതി നിഷേധിച്ചു; കിടപ്പാടം നഷ്‌ടപ്പെട്ട് 19 കുടുംബങ്ങൾ
author img

By

Published : Apr 14, 2021, 10:13 AM IST

Updated : Apr 14, 2021, 2:04 PM IST

ഇടുക്കി: സ്വന്തമായി വീടെന്ന സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലാണ് കട്ടപ്പനയിലെ 19 കുടുംബങ്ങൾ. വനം വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഈ കുടുംബങ്ങൾക്ക് കിടപ്പാടം നഷ്‌ടപ്പെട്ടത്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണത്തിനാണ് വനം വകുപ്പ് അനുമതി നിരസിച്ചത്. വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വനം വകുപ്പ് അനുമതി നിഷേധിച്ചു; കിടപ്പാടം നഷ്‌ടപ്പെട്ട് 19 കുടുംബങ്ങൾ

കാഞ്ചിയാർ പഞ്ചായത്തിലെ മുരിക്കാട്ടുകുടി, കോഴിമല എന്നിവിടങ്ങളിലെ പട്ടികവർഗ സങ്കേതങ്ങളിൽ താമസിക്കുന്നവരാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നിർമാണം ആരംഭിച്ചത്. ഉണ്ടായിരുന്ന ഷെഡ് പൊളിച്ചുനീക്കിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് ഇവർ തുടക്കം കുറിച്ചത്. ആദ്യ ഗഡുവായി നാൽപതിനായിരം രൂപയും അനുവദിച്ചു. നിർമാണം പുരോഗമിക്കുന്നതിനിടയിൽ ഇത് വനഭൂമിയാണെന്നും ഇവിടെ ജനറൽ വിഭാഗത്തിന് വീടുനിർമിക്കാൻ അനുമതി നൽകാൻ പാടില്ലെന്നും വ്യക്തമാക്കി വനം വകുപ്പ് പഞ്ചായത്തിന് കത്ത് നൽകി. അതോടെ ഗുണഭോക്താക്കൾക്ക് തുടർന്നുള്ള ഗഡുക്കൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.

പണം ലഭിക്കുമെന്ന ധാരണയിൽ കടം വാങ്ങിയും മറ്റും നിർമാണം നടത്തിയ പലരും ഇതോടെ കടക്കെണിയിലുമായി. ഉണ്ടായിരുന്ന കിടപ്പാടം പൊളിച്ചു മാറ്റിയവർ ഒരു വർഷത്തോളമായി ഷെഡുകളിലാണ് കഴിയുന്നത്. ജനങ്ങളുടെ ദുരിതം വ്യക്തമാക്കി കലക്‌ടർക്കും ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർക്കും പരാതി ൽകിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് സർക്കാർ തലത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായെങ്കിൽ മാത്രമേ അടച്ചുറപ്പുള്ള കിടപ്പാടമെന്ന ഇവരുടെ സ്വപ്‌നം പൂവണിയൂ.

Last Updated : Apr 14, 2021, 2:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.