ETV Bharat / state

രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണത്തിന് അഞ്ച്‌ കോടിയുടെ ഫണ്ട്‌ - Five crore administrative sanction

2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

രാജാക്കാട് പഞ്ചായത്ത് ഓഫീസ്  അഞ്ച്‌ കോടിയുടെ ഭരണാനുമതി  Five crore administrative sanction  Rajakkad panchayat office building
രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണത്തിന് അഞ്ച്‌ കോടിയുടെ ഫണ്ട്‌
author img

By

Published : Oct 15, 2020, 6:47 PM IST

ഇടുക്കി: രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണത്തിന് അഞ്ച്‌ കോടിയുടെ ഭരണാനുമതി. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന് ഓഫീസ് കെട്ടിടം പണിയാന്‍ സംസ്ഥാന ബജറ്റില്‍ ഫണ്ട് അനുവദിച്ചത്. 2019 ലെ കേരളാ ബജറ്റില്‍ അഞ്ചുകോടി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫണ്ട് വയ്ക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് തുടര്‍ന്ന് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന് ഓഫീസ് കെട്ടിടം പണിയാന്‍ സംസ്ഥാന ബജറ്റില്‍ ഫണ്ട് അനുവദിച്ചത്.

രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണത്തിന് അഞ്ച്‌ കോടിയുടെ ഫണ്ട്‌

ആദ്യ ഘട്ടത്തില്‍ നിര്‍മിതി കേന്ദ്രത്തെ കൊണ്ട് നിര്‍മാണം നടത്തിക്കാനായിരുന്നു പദ്ധതി.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് പദ്ധതിയുടെ നിര്‍മാണ ചുമതല നല്‍കുകയായിരുന്നു. പദ്ധതിയുടെ രൂപരേഖയും,എസ്റ്റിമേറ്റും തയ്യാറാക്കി ഉടന്‍ തന്നെ സാങ്കേതിക അനുമതി നേടിയ ശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. നിലവില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടവും, കമ്യുണിറ്റി ഹാളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മൂന്നു നിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. ഒന്നും,രണ്ടും നിലകളില്‍ പഞ്ചായത്ത് ഓഫീസും, അനുബന്ധ ഓഫീസുകളും മുകളിലെ നിലയില്‍ ഹാളും അടങ്ങുന്ന കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനില്‍,അംഗങ്ങളായ എ.ഡി സന്തോഷ്,ബിന്ദു സതീശന്‍,കെ.കെ രാജന്‍,ശോഭന രാമന്‍കുട്ടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.