ഇടുക്കി: മൂന്നാറില്‍ അഞ്ച് കോടി വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി (തിമിംഗലത്തിന്‍റെ ഛർദി) അഞ്ച് പേര്‍ പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ വത്തലഗുണ്ട് സ്വദേശിയായ മുരുകൻ, രവികുമാർ തേനി ജില്ല വംശനാട് സ്വദേശിയായ വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവൻമല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരാണ് വനം വകുപ്പിന്‍റെ പിടിയിലായത്.
പഴയ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് ആംബര്‍ഗ്രിസ് കൈമാറുന്നതിനിടയിലാണ് വനപാലകർ പ്രതികളെ പിടികൂടിയത്. വനംവകുപ്പ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയിഡ്. മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന്‍റെ കീഴിലുള്ള പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹരീന്ദ്രനാഥാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ. മൂന്നാര്‍ സ്വദേശിയായ മുരുകനെന്ന ആളുടെ നിര്‍ദ്ദേശപ്രകാരമാണ് ആംബർഗ്രിസ് മൂന്നാറിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്‌നാട് വഴി കേരളത്തിലേക്ക് എവിടെ നിന്നാണ് എത്തിച്ചുതെന്നും എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
Also read: ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍