ഇടുക്കി: ജില്ലയില്‍ കൂടുതല്‍ മണ്ണ് പരിശോധനാകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വാദം. ഇപ്പോഴുള്ള കേന്ദ്രങ്ങളിലേക്ക് ഹൈറേഞ്ചിന്‍റെ പല ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്കെത്തുവാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടുന്ന സാഹചര്യമാണുള്ളത്.
പരിശോധന നടത്തി ഫലത്തിനനുസൃതമായി വളം ചെയ്ത് കൃഷിയിറക്കിയാല്‍ ജില്ലയുടെ കാര്‍ഷികമേഖലയ്ക്കത് കരുത്താകുമെന്ന വാദവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു. മണ്ണ് പരിശോധ നടത്തി ഫലത്തിനനുസൃതമായി വളം ചെയ്ത് കൃഷിയിറക്കുന്ന ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമെ നിലവില്‍ ഹൈറേഞ്ചില്‍ ഉള്ളു.
കുരുമുളക്, കമുക്, തെങ്ങ് എന്നിങ്ങനെയുള്ള നാണ്യവിളകളുടെ രോഗബാധ കര്‍ഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. മണ്ണിന്‍റെ ഘടനയും ഗുണവുമൊക്കെ പരിശോധിച്ച് കൃഷിയിറക്കാന്‍ അവസരം ലഭിച്ചാല്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാനുള്ള സാധ്യത കര്‍ഷകര്‍ തള്ളിക്കളയുന്നില്ല.