ETV Bharat / state

കര്‍ഷകര്‍ക്ക് കൈത്താങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച ചന്ത ആരംഭിച്ചു

എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പുറമെ വിവിധ ഇനം വിത്തുകളുടെ വില്‍പനയും ചന്തയില്‍ നടക്കും

author img

By

Published : Jun 6, 2020, 5:35 PM IST

Updated : Jun 6, 2020, 6:00 PM IST

FARMERS MARKET ADIMALY  idukki news  ഇടുക്കി വാര്‍ത്തകള്‍  അടിമാലി ആഴ്‌ച ചന്ത
കര്‍ഷകര്‍ക്ക് കൈത്താങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച ചന്ത ആരംഭിച്ചു

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ആഴ്ച ചന്ത ആരംഭിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍പന നടത്താന്‍ ആഴ്ച ചന്ത സഹായിക്കും. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് നിര്‍വഹിച്ചു. കര്‍ഷകരുടെ ഏറെ നാളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആഴ്ച ചന്തക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അടിമാലി ഗ്രാമപഞ്ചായത്ത്‌ ഓഫീസിന് സമീപത്താണ് ചന്ത ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പുറമെ വിവിധ ഇനം വിത്തുകളുടെ വില്‍പനയും ചന്തയില്‍ നടക്കും. ചന്തയുടെ ആദ്യ ദിനം തന്നെ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വില്‍പനക്കായി എത്തിച്ചിരുന്നു. യാത്രാക്ലേശമുള്ള മേഖലകളില്‍ നിന്നും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ ചന്തയിലെത്തിക്കാന്‍ ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന കാര്യം പഞ്ചായത്തിന്‍റെ പരിഗണനയിലാണ്.

Last Updated : Jun 6, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.