ETV Bharat / state

വിഎഫ്‌പിസികെയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ഇടുക്കിയിലെ കർഷകർ

വിത്തുമുതല്‍ വിപണിവരെ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന വി എഫ് പി സി കെ വട്ടവടയില്‍ അഴിമതിയുടെ കേന്ദ്രമാണെന്നാണ് ആരോപണം

Farmers in Idukki allege corruption against VFPCK  വിഎഫ്‌പിസികെ  അഴിമതി ആരോപണവുമായി ഇടുക്കിയിലെ കർഷകർ
വിഎഫ്‌പിസികെയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ഇടുക്കിയിലെ കർഷകർ
author img

By

Published : Oct 6, 2020, 7:30 AM IST

ഇടുക്കി: ഇടുക്കി വട്ടവടയിലെ വിഎഫ്‌പിസികെയ്‌ക്കെതിരെ അഴിമതി ആരോപണവുമായി കര്‍ഷകരും ഗ്രാമ പഞ്ചായത്തും രംഗത്ത്. കര്‍ഷകര്‍ക്ക് വിതരണം ചെയ്ത പമ്പ് ഗുണനിലവാരമില്ലാത്തതെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്‌ കൃഷിവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.

വിഎഫ്‌പിസികെയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ഇടുക്കിയിലെ കർഷകർ
വട്ടവടയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ ഇവിടെ വി എപ് പി സി കെയുടെ പ്രവര്‍ത്തനം സജീവമാക്കിയത്. എന്നാല്‍ വിത്തുമുതല്‍ വിപണിവരെ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന വി എഫ് പി സി കെ വട്ടവടയില്‍ അഴിമതിയുടെ കേന്ദ്രമാണെന്നാണ് ആരോപണം.

കര്‍ഷകരില്‍ നിന്ന് ഇവര്‍ പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പിനാണ് നല്‍കുന്നത്. ലാഭം ഈടാക്കി ഇടനിലക്കാരന്‍റെ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതോടൊപ്പം വി എഫ് പി സി കെ വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ വലിയ അഴിമതിയും നടത്തുന്നുണ്ടെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത പമ്പുകള്‍ ഇതിന് ഉദാഹരണമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

പമ്പുകള്‍ വിതരണം നടത്തിയതും വിചിത്രമായ രീതിയിലാണ്. ഒരു കര്‍ഷകന് ഒരു പമ്പ് എന്നതിന് പകരം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഓരോ പമ്പ് എന്ന രീതിയിലാണ് വിതരണം. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പഞ്ചായത്തിന്‍റെയും ആരോപണം. ഇതിനെതിരേ പഞ്ചായത്ത് വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് പരാതി അയക്കുകയും ചെയ്തു. ഇടനിലക്കാരയ കച്ചവടക്കാരാണ് നിലവില്‍ വി എഫ് പി സി കെയുടെ ഇവിടുത്തെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അതിനാല്‍ ഭരണസമതി പിരിച്ച് വിട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കര്‍ഷകരുടേയും പഞ്ചായത്ത് ഭരണസമതിയുടേയും ആവശ്യം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.