ഇടുക്കി: മലയോര കര്‍ഷകര്‍ക്ക് ഇത്തവണത്തെ ഓണക്കാലം സമ്മാനിക്കുന്നത് പട്ടിണിയും കടബാധ്യതയും. കഴിഞ്ഞ കാലങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മലയോര കൃഷിക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. കാലവർഷം വൈകിയത് ഏലം, കുരുമുളക്, വാഴ, പാവല്‍ തുടങ്ങി എല്ലാ വിളകളെയും ബാധിച്ചു. വളത്തിനുണ്ടായ വില വര്‍ധനവും വിളവെടുപ്പ് കാലങ്ങളിലുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി. ഇവ വിപണിയിലെത്തിച്ചാല്‍ മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. ഏലത്തിനുണ്ടായിരുന്ന റെക്കോഡ് വില ഓണമെത്തിയപ്പോള്‍ ഇടിയുകയാണ്. കിലോക്ക് നാലായിരം രൂപക്ക് മുകളിലുണ്ടായിരുന്ന ഏലത്തിനിപ്പോള്‍ മൂവായിരത്തിന് താഴെയാണ് വില. മലയോര കര്‍ഷകരുടെ പ്രശ്നത്തില്‍ അധികൃതരുടെ ശ്രദ്ധ ഉടനടി വേണമെന്നാണ് കര്‍ഷക സമൂഹം ആവശ്യപ്പെടുന്നത്.
മലയോര കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയുന്നു; പ്രതിസന്ധിയിലായി കര്‍ഷകര്‍ - ഇടുക്കി
വളത്തിനുണ്ടായ വില വര്‍ധനവും വിളവെടുപ്പ് കാലങ്ങളിലുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി
ഇടുക്കി: മലയോര കര്‍ഷകര്‍ക്ക് ഇത്തവണത്തെ ഓണക്കാലം സമ്മാനിക്കുന്നത് പട്ടിണിയും കടബാധ്യതയും. കഴിഞ്ഞ കാലങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മലയോര കൃഷിക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. കാലവർഷം വൈകിയത് ഏലം, കുരുമുളക്, വാഴ, പാവല്‍ തുടങ്ങി എല്ലാ വിളകളെയും ബാധിച്ചു. വളത്തിനുണ്ടായ വില വര്‍ധനവും വിളവെടുപ്പ് കാലങ്ങളിലുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി. ഇവ വിപണിയിലെത്തിച്ചാല്‍ മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. ഏലത്തിനുണ്ടായിരുന്ന റെക്കോഡ് വില ഓണമെത്തിയപ്പോള്‍ ഇടിയുകയാണ്. കിലോക്ക് നാലായിരം രൂപക്ക് മുകളിലുണ്ടായിരുന്ന ഏലത്തിനിപ്പോള്‍ മൂവായിരത്തിന് താഴെയാണ് വില. മലയോര കര്‍ഷകരുടെ പ്രശ്നത്തില്‍ അധികൃതരുടെ ശ്രദ്ധ ഉടനടി വേണമെന്നാണ് കര്‍ഷക സമൂഹം ആവശ്യപ്പെടുന്നത്.
വി ഒ..Body:മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോര കര്‍ഷകന് ഇത്തവണത്തെ ഓണക്കാലവും സമ്മാനിക്കുന്നത് പട്ടിണിയുടെ നാളുകൾ ആണ് ഒപ്പം തീരാ കടബാധ്യതയും. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള കാലാവസ്ഥ വ്യതിയാനം ഹൈറേഞ്ചിലെ സമസ്ഥ കാര്‍ഷിക മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് നൽകിയത്.കാലവർഷ മഴ ലഭിക്കാൻ വൈകിയത് ഏലവും, കുരുമുളകും അടക്കമുള്ള നാണ്യ വിളകള്‍ക്കും വാഴയും പാവലും പോലുള്ള തന്നാണ്ട് വിളകളുടെയും ഉല്‍പ്പാദനത്തില്‍ ഗണ്യമായകുറവാണ് അനുഭവപ്പെട്ടത് . വിളവെടുപ്പ് കാലങ്ങളിൽ ഉണ്ടായ വിലതകര്‍ച്ചയും കർഷകർക്ക് തിരിച്ചടിയായി മാറി. രാസവളകീടനാശിനികളുടെ വില കുത്തനെ ഉയർന്നത് ഉല്‍പ്പാദന ചിലവ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനും കാരണമായി. കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചാൽ മുതൽ മുടക്ക് പോലും ലഭിക്കാത്ത അവസ്ഥയാണ് കര്‍ഷകരുടേത്. കാലവർഷക്കെടുതിയിൽ വ്യാപാകമായി ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞ് വീണതോടെ കര്‍ഷകര്‍ കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തി.
ബൈറ്റ്….1 പി എന്‍ ഷാജി.. എലം കര്‍ഷകന്‍..
ഏലം കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്ന റെക്കോഡ് വില പ്രധാന സീസണിലേക്ക് എത്തുമ്പോൾ കുറയുന്നത് കർഷകർ ആശങ്കയോടെയാണ് നോക്കികാണുന്നത്. കിലോ ഗ്രാമിന് നാലായിരം രൂപക്ക് മുകളിൽ ലഭിച്ചിരുന്ന ഏലക്കായ്ക്ക് നിലവില്‍ മൂവായിരം രൂപയാണ് വില.
ബൈറ്റ്…2 ബിനു വെള്ളാപ്പാറയില്‍..വാഴ കർഷകൻ
Conclusion:കാർഷിക മേഖലയിലെ തകര്‍ച്ച ഹൈറേഞ്ചിലെ സാമ്പത്തീക മേഖലയെ തകരുന്നതിനുകാരണമായി . അതുകൊണ്ട് തന്നെ ഓണണക്കാലം വ്യാപാര മേഖലയ്ക്കും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല ജോജി ജോൺ ഇ റ്റി വി ഭാരത് ഇടുക്കി