ETV Bharat / state

ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ

കഴിഞ്ഞ മാസം പതിനെട്ടിനാണ് സുരേന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സുരേന്ദ്രൻ
author img

By

Published : Feb 26, 2019, 3:16 PM IST

പെ‍ൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ചതിനെ തുടർന്ന്ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു . കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയിലെ മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്.

Intro:കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ച കോൺഗ്രസ് ഉഭയകക്ഷി ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി പ്രത്യേകം ചർച്ചകൾ നടക്കും.

Body:കാസർഗോഡ് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച കോൺഗ്രസ് ഉഭയകക്ഷി ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. കേരള കോൺഗ്രസും മുസ്ലിം ലീഗുമായി പ്രത്യേകം ചർച്ചകൾ നടക്കും. രണ്ട് സീറ്റ് വേണമെന്ന് കേരള കോൺഗ്രസിന്റെയും മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെയും ആവശ്യങ്ങൾ പ്രധാനമായും ഉഭയകക്ഷി ചർച്ചചെയ്യും. ഒന്നിച്ചിരുന്നുള്ള ചർച്ചയ്ക്ക് പകരം പ്രത്യേകം ചർച്ചകൾ ആയിരിക്കും നടക്കുക. ഘടകകക്ഷി നേതാക്കളെ പ്രത്യേകം കണ്ടായിരിക്കും ചർച്ചയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു. ശുഭപ്രതീക്ഷകളാണ് ഉള്ളതെന്നും സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗും കേരള കോൺഗ്രസും രംഗത്ത് വന്നതോടെ ഇന്നത്തെ ചർച്ച വളരെ നിർണായകമായിരിക്കും. കോട്ടയത്ത് മാത്രം മത്സരിക്കുന്ന കേരളകോൺഗ്രസ് ഒരു സീറ്റോടെ അധികം ചോദിച്ചിട്ടുണ്ട്. അതേസമയം പൊന്നാനി മലപ്പുറം സീറ്റുകൾക്ക് പുറമേ ഒരു സീറ്റുകൂടി മുസ്ലിംലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാണെന്നും, ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകുമെന്നും എന്ന ചർച്ചയിൽ തീരുമാനമാകും എന്നാണ് പ്രതീക്ഷ.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേരള കോൺഗ്രസുമായുള്ള ചർച്ച നടക്കുക. രണ്ട് സീറ്റ് ലഭ്യമായില്ലെങ്കിലും , ജോസഫിൻറെ സ്ഥാനാർത്ഥിത്വം കെഎംമാണി അംഗീകരിച്ചില്ലെങ്കിലും കേരള കോൺഗ്രസിൽ സ്ഥിതി രൂക്ഷമാകാൻ സാധ്യതകളുണ്ട്. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് സീറ്റ് വിഭജനം പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.