ETV Bharat / state

എസ്.ഐ അജിതന് യാത്രാമൊഴി - എസ്.ഐ അജിതന്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സബ് ഇൻസ്പെക്ടർ അജിതനെ മരണം കവർന്നത്.

Farewell to SI Ajithan  SI Ajithan  എസ്.ഐ അജിതന്‍  ഇടുക്കി
എസ്.ഐ അജിതന് യാത്രാമൊഴി
author img

By

Published : Aug 1, 2020, 10:58 PM IST

ഇടുക്കി: സ്വന്തം നാടിന് ജീവൻ നൽകി സേവനമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് ഓദ്യോഗിക യാത്രാമൊഴി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സബ് ഇൻസ്പെക്ടർ അജിതനെ മരണം കവർന്നത്. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വരമ്പനാല്‍ ടി.വി അജിതന് (55) പൊലീസ് സേന ആദരാഞ്ജലി അർപ്പിച്ചു. കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഹൃദ്‌രോഗവും പ്രമേഹവും കാരണം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.1990ല്‍ ജോലിയില്‍ പ്രവേശിച്ച അജിതന്‍ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ കൺട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടറായാണ് ഒടുവിൽ സേവനം അനുഷ്ടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.