ഇടുക്കി: ഇളയ ദളപതി വിജയ്‌യുടെ ജന്മദിനം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നന്മയുടെ ആഘോഷമാക്കി മാറ്റുകയാണ് ഫാൻസ് അസോസിയേഷൻ. കുരുവിളാസിറ്റിയിലെ ആതുരാശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണം എത്തിച്ചു നൽകിയും കിറ്റുകൾ വിതരണം ചെയ്തുമാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിജയ്‌യുടെ ആരാധകർ ജന്മദിനം ആഘോഷിച്ചത്.
വിജയ്‌യുടെ ഓരോ സിനിമ റിലീസ് ആകുമ്പോഴും അന്തേവാസികൾക്കുള്ള ഭക്ഷണവുമായി ഫാൻസ് അസോസിയേഷൻ എത്താറുണ്ട് എന്ന് ആശ്രമം ഡയറക്‌ടർ ഫാ.ബെന്നി ഉലഹന്നാൻ പറഞ്ഞു. പ്രളയകാലത്തും കൊവിഡ് പ്രതിസന്ധിയിലും ഫാൻസ് അസോസിയേഷൻ സഹായപ്രവർത്തനങ്ങളുമായി കർമ നിരതരായിരുന്നു. ഭക്ഷ്യകിറ്റുകൾ എത്തിച്ചു നൽകിയും ചികിത്സാ സഹായങ്ങൾ നൽകിയും മാതൃകയായിരുന്നു ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിജയ് ആരാധകർ. എല്ലാ ആറ് മാസം കൂടുമ്പോഴും അന്തേവാസികൾക്കുള്ള ഭക്ഷണവുമായി ഫാൻസ് അസോസിയേഷൻ ആശ്രമത്തിലേക്ക് എത്തും.
Also Read: സൗജന്യ വാക്സിൻ നൽകിയ മോദിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണം; വിവാദ ഉത്തരവുമായി യുജിസി
എം.ജയചന്ദ്രൻ, പി.ഗൗതം, ആർ.ജീമോൻ, വിമൽ, വിഷ്ണു, മഹാരാജൻ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് സഹായങ്ങൾ എത്തിച്ചു നൽകിയത്.