പെട്ടിമുടിയിൽ മരിച്ചവരെ അനുസ്‌മരിച്ച് രാജമലയിലെ കുടുംബങ്ങള്‍ - Rajamala idukki
രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലാണ് അനുസ്‌മരിച്ചത്.

ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരെ അനുസ്‌മരിച്ച് രാജമലയിലെ കുടുംബങ്ങള്‍. രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലാണ് അനുസ്‌മരിച്ചത്. മരിച്ചവരുടെ ഫോട്ടോകള്‍ക്ക് മുമ്പില്‍ തിരിതെളിയിച്ചും പുഷ്‌പങ്ങൾ സമര്‍പ്പിച്ചും അവര്‍ പ്രിയപ്പെട്ടവരെ ഓര്‍ത്തു. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇവിടെ ആഘോഷങ്ങൾ നടക്കും. മരിച്ച തൊഴിലാളികളിൽ ഏറെപ്പേരും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. അതില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദ്യാർഥികളുണ്ട്, പെട്ടിമുടിയിലെ സ്‌നേഹത്തിന്‍റെയും പരസ്‌പരമുള്ള ഐക്യത്തിന്‍റെയും ഓര്‍മകള്‍ രാജമലയിലെ ഓരോരുത്തരും പങ്കുവെച്ചു. മരിച്ചവരെ കൂട്ടമായി സംസ്‌കരിച്ച മൈതാനത്ത് എത്തിയും ചിലര്‍ പുഷ്‌പങ്ങൾ അര്‍പ്പിച്ചു.