ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിൽ എക്സൈസ് ആളുമാറി യുവാവിനെ മർദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമമെന്ന് യുവാവിന്‍റെ കുടുംബം. ആക്രമിച്ച നാല് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരുന്നത്. എന്നാൽ എഫ്‌ഐആറിൽ ഉള്ളത് കണ്ടാൽ അറിയാവുന്ന മൂന്നു പേരെന്ന് മാത്രമാണെന്ന് യുവാവിന്‍റെ പിതാവ് നവാസ് പറഞ്ഞു.
മർദിച്ചത് ആരെന്ന് ഫോട്ടോ സഹിതം കാണിച്ചു കൊടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ സമയത്തിലടക്കം വ്യത്യാസമുണ്ട്. ഒത്തുതീര്‍പ്പിനായി എക്സൈസ് ഉദ്യോഗസ്ഥർ ഫോൺ വഴി ബന്ധപ്പെടുന്നുണ്ട്. പൊലീസും കേസ് ഒത്തുതീർപ്പാക്കാന്‍ പറഞ്ഞതായും നവാസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് വെങ്ങല്ലൂർ സ്വദേശിയായ ബാസിത് നവാസിനെ എക്സൈസ് ഉദ്യോഗസ്ഥർ ആളുമാറി മർദിച്ചത്. വിലങ്ങണിയിച്ചായിരുന്നു മര്‍ദനം. അതേസമയം കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നു കാണിച്ചു എക്സൈസ് ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്.