ഇടുക്കി: ലഹരി വിരുദ്ധ കാമ്പയിനെ ഇടുക്കിയിലെ തോട്ടം-കാര്‍ഷിക മേഖലകളിലേക്ക് എത്തിക്കുകയാണ് എക്‌സൈസ് വകുപ്പ്. ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനകളുടെയും യുവജന കൂട്ടായ്‌മകളുടെയും സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പുതുതലമുറയില്‍ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഓരോ വീടുകളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ തിരിച്ചറിയാം, ആരംഭത്തിലെ ഇവ കണ്ടെത്തി എങ്ങനെ തടയാം, തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചായിരിക്കും ബോധവത്കരണ ക്ലാസ്. സാമുദായിക മത സംഘടനകള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓരോ മേഖലകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നെടുങ്കണ്ടം മഞ്ഞപെട്ടിയില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തിലാണ് ബോധവത്കരണ ക്ലാസ് ഒരുക്കിയത്.
Also read: നിരോധിത ലഹരി വസ്‌തുക്കളുടെ വ്യാപാരം; ഇടുക്കിയിൽ രണ്ട് പേർ അറസ്റ്റിൽ