ഇടുക്കി: ഉണക്കാന്‍ സൂക്ഷിച്ചിരുന്ന ഏലക്ക മോഷ്‌ടിച്ച എസ്‌റ്റേറ്റ് ജീവനക്കാരനും സുഹൃത്തും പിടിയിൽ. തമിഴ്‌നാട് സ്വദേശി കുമാര്‍ (39), പൂപ്പാറ സ്വദേശി ഈശ്വരന്‍(48) എന്നിവരെയാണ് ശാന്തമ്പാറ പൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സേനാപതി പള്ളിക്കുന്നിലുള്ള ആര്‍. ലക്ഷ്മി ആനന്ദിന്റെ എസ്റ്റേറ്റില്‍ നിന്നുമാണ് രണ്ട് ചാക്ക് പച്ച ഏലക്കാ മോഷണം പോയത്. ഏലക്കാ ഉണക്കുന്നതിനായി ചാക്കില്‍ കെട്ടി എസ്റ്റേറ്റില്‍ സൂക്ഷിച്ചതായിരുന്നു.
മറ്റുള്ളവർ പുറത്തുപോയപ്പോള്‍ ഇവിടത്തെ തന്നെ ജീവനക്കാരായ കുമാര്‍ ഇരുപത് ചാക്ക് ഏലക്കയില്‍ നിന്നും രണ്ട് ചാക്ക് മോഷ്‌ടിച്ച് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം തിരിച്ചെത്തിയ എസ്‌റ്റേറ്റ് മാനേജര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ചാക്ക് ഏലക്ക മോഷണം പോയതായി കണ്ടെത്തിയത്.