ETV Bharat / state

'മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാൻ പദ്ധതി, തോട്ടം മേഖലയില്‍ തെരുവു വിളക്കുകൾ': ആവശ്യങ്ങളുമായി ഹൈറേഞ്ച് മേഖല - വന്യജീവികൾ

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് മൃഗങ്ങളുടെ ആവാസ വ്യവസ്ഥ വർധിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ. വന്യമൃഗശല്യം രൂക്ഷമായതിനാൽ ഇടവഴികളിൽ ഉൾപ്പെടെ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യം.

wild life attack idukki  environmental activist  wild animal attack idukki  idukki  wild animal attack  elephant attack idukki  മനുഷ്യ വന്യജീവി സംഘര്‍ഷം  മനുഷ്യ വന്യജീവി സംഘര്‍ഷം ഇടുക്കി  ഇടുക്കി  ഇടുക്കി പരിസ്ഥിതി പ്രവർത്തകർ  തെരുവുവിളക്ക് ഇടുക്കി  ആവാസ വ്യവസ്ഥ വന്യജീവികൾ  വന്യജീവി ശല്യം  വന്യജീവി ശല്യം ഇടുക്കി  വന്യജീവികൾ  വന്യജീവി ആക്രമണം
ഇടുക്കി
author img

By

Published : Jun 2, 2023, 12:16 PM IST

പരിസ്ഥിതി പ്രവര്‍ത്തകന്‍റെ പ്രതികരണം

ഇടുക്കി : മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് വ്യക്തമായ പഠനം നടത്തി പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. വനത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ച് മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇടുക്കിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് ആവാസ വ്യവസ്ഥ വര്‍ധിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.

കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാലില്‍ നിന്നും ഏറെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടിച്ചുമാറ്റിയെങ്കിലും ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ മറ്റ് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കാട്ടാനയ്‌ക്കൊപ്പം കാട്ടുപോത്ത്, പുലി, കടുവ, കാട്ടുപന്നി എന്നിവയും വ്യാപാകമായി ജനവാസ മേഖലയിലേയ്ക്കും കൃഷിയിടങ്ങലിലേയ്ക്കും ഇറങ്ങുന്നുണ്ട്. മൂന്നാര്‍ മാങ്കുളം മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലിയും കടുവയും കൊന്നു തിന്നത്.

ഇതോടൊപ്പം തോട്ടം കാര്‍ഷിക മേഖലയില്‍ കുരങ്ങ് ശല്യവും രൂക്ഷമാണ്. ഇത്തരത്തില്‍ വന്യമൃഗശല്യം വന്‍ തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിന് സംസ്ഥാന വ്യാപകമായി പഠനം നടത്തി ശാശ്വതമായ പരിഹാര പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം. ഇതിനായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് ആവാസ വ്യവസ്ഥ വര്‍ധിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന് പാട്ടത്തിന് നല്‍കിയിരിക്കുനത് 750 ഏക്കറിലധികം റവന്യൂ ഭൂമിയായിരുന്നു. ഇതിന്‍റെ പാട്ടക്കരാര്‍ തീര്‍ന്നതുമാണ്. സൂര്യനെല്ലി റിസര്‍വ് ഫോറസ്റ്റ് 200 ഏക്കറിലധികം ഭൂമിയുണ്ട്. ചിന്നക്കനാല്‍, മൂന്നാര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം ഏക്കര്‍ സ്ഥലമാണ് ഉള്ളത്. പാട്ടക്കരാര്‍ തീര്‍ന്ന ഭൂമി ഏറ്റെടുത്തുകൊണ്ടും മറ്റ് ഭൂമികള്‍ ഉള്‍പ്പെടുത്തിയും ആവാസവ്യസ്ഥ ഒരുക്കിയാല്‍ നിലവിലെ വന്യജീവികള്‍ക്ക് സ്വതന്ത്രമായി കഴിയുന്നതിനും ജനവാസ മേഖലകളില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതിനും സാധ്യമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഇടവഴികളിൽ തെരുവുവിളക്കുകള്‍ വേണമെന്ന ആവശ്യം : ജില്ലയിലെ തോട്ടം മേഖലയിലെ ഇരുളടഞ്ഞ ഇടവഴികളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്. പ്രധാന വഴികളില്‍ വഴി വിളക്കുകള്‍ ഉണ്ടെങ്കിലും ഇടവഴികളില്‍ വെളിച്ചമില്ലാത്തതിനാൽ വന്യമൃഗങ്ങളുടെ സാനിധ്യം അറിയാന്‍ സാധിക്കുന്നില്ല.

ജില്ലയില്‍ പതിവാക്കുന്ന വന്യജീവി ആക്രമണം മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുകയാണ്. തോട്ടം മേഖലകളിലാണ് ആക്രമണം പതിവാകുന്നത്. ഇന്നലെ ചിന്നക്കനാലിൽ കാട്ടനയുടെ ആക്രമണത്തിൽ 301 കോളനി നിവാസിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ തേയിലത്തോട്ടം തോഴിലാളികള്‍ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണവും ഉണ്ടായി. സംഭവത്തിൽ രണ്ട് വനിത തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു.

മൂന്നാര്‍ മാങ്കുളം മേഖലകളില്‍ പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സൈലന്റ് വാരിയില്‍ കഴിഞ്ഞയാഴ്‌ച കന്നുകാലികളെ കടുവ കൊന്നിരുന്നു. ഇങ്ങനെ വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് തോട്ടം മേഖലയില്‍ ഉള്ളത്. സന്ധ്യയായാല്‍ ഒറ്റപ്പെട്ട തോട്ടം മേഖലകളിലെ ഇടവഴികള്‍ വിജനമാണ്. ഇതിനാല്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങി നടക്കുന്നത് ഭീഷണിയാവുകയാണ്. വെളിച്ചമില്ലായ്‌മ മൂലം വന്യമൃഗ സാന്നിധ്യവും തിരിച്ചറിയാനാവുകയില്ല. ഈ സാഹചര്യത്തിലാണ് ഒറ്റപ്പെട്ട ഇടവഴികളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നത്.

ജില്ലയിലെ തോട്ടം മേഖലകളില്‍ ഇപ്പോള്‍ പുലര്‍ച്ചെ പ്രഭാത സവാരിയ്ക്കായി നിരവധി ആളുകളാണ് ഇറങ്ങുന്നത്. ഇവരുടെ സുരക്ഷയ്ക്കും തെരുവുവിളക്കുകളുടെ അഭാവം ഭീഷണി ഉയര്‍ത്തുകയാണ്. പ്രധാന റോഡുകളില്‍ വഴി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും തോട്ടം മേഖലയിലെ വിജനമായ ഉള്‍പ്രദേശങ്ങളിലും അധികൃതരുടെ ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.