ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മുനിപാറ മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കുടുംബങ്ങള്‍. പട്ടാപ്പകല്‍ പോലും ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. ഇതുവഴിയുള്ള രാത്രിയാത്രയും ദുഷ്‌കരമായി.
ജനവാസമേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകൂട്ടം മാങ്കുളം ഗ്രാമപഞ്ചായത്തിലെ മുനിപാറമേഖലയില്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കൃഷിയിടങ്ങളില്‍ സ്ഥിരസാന്നിധ്യമായ കൊമ്പന്‍മാര്‍ വലിയ നഷ്ടം കര്‍ഷകര്‍ക്ക് വരുത്തുന്നു.വാഴയും കമുകുമടങ്ങുന്ന കൃഷി ദിവസവും ആനകള്‍ നശിപ്പിക്കുന്നു.
കൂടുതൽ വായനയ്ക്ക്:തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം
ആക്രമണം ചെറുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും ഇടപെടല്‍ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കാട്ടാനശല്യം പ്രതിരോധിക്കാന്‍ നാളുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ചിലയിടങ്ങളില്‍ വനംവകുപ്പ് വൈദ്യുതി വേലികള്‍ തീര്‍ത്തിരുന്നു.പക്ഷെ വേലികള്‍ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്.