ഇടുക്കി: കാട്ടാനകളെ ചെറുക്കാന്‍ മാങ്കുളം ആനക്കുളത്ത് വനംവകുപ്പ് സ്ഥാപിച്ച ഉരുക്ക് വടത്തിന്‍റെ നിര്‍മാണം മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുകയാണ്. കുറച്ചുഭാഗങ്ങളില്‍ സ്ഥാപിച്ച ഉരുക്കുവടത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കൃഷിനാശം വരുത്തുന്ന ആനകള്‍ കഴിഞ്ഞ ദിവസം ആനക്കുളം സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ശ്‌മശാനത്തിന്‍റെ മതില്‍ തകര്‍ത്തു.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ആനകളെ പ്രതിരോധിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആനക്കുളത്ത് ഉരുക്കുവടം സ്ഥാപിച്ചത്. പദ്ധതി വിജയം കണ്ടതോടെ ഉരുക്കുവടത്തിന്റെ ദൈര്‍ഘ്യം ആനശല്യം രൂക്ഷമായ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ഉരുക്കുവടത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.
ഉരുക്ക് വടങ്ങളുടെ പണി പൂര്‍ത്തിയായില്ല; കാട്ടാന ശല്യം രൂക്ഷം
ആനകള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാന്‍ സ്ഥാപിച്ച ഉരുക്ക് വടത്തിന്‍റെ നിര്‍മാണമാണ് മുടങ്ങിക്കിടക്കുന്നത്. നിര്‍മിച്ച ഉരുക്കുവടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
ഇടുക്കി: കാട്ടാനകളെ ചെറുക്കാന്‍ മാങ്കുളം ആനക്കുളത്ത് വനംവകുപ്പ് സ്ഥാപിച്ച ഉരുക്ക് വടത്തിന്‍റെ നിര്‍മാണം മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുകയാണ്. കുറച്ചുഭാഗങ്ങളില്‍ സ്ഥാപിച്ച ഉരുക്കുവടത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കൃഷിനാശം വരുത്തുന്ന ആനകള്‍ കഴിഞ്ഞ ദിവസം ആനക്കുളം സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ശ്‌മശാനത്തിന്‍റെ മതില്‍ തകര്‍ത്തു.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ആനകളെ പ്രതിരോധിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആനക്കുളത്ത് ഉരുക്കുവടം സ്ഥാപിച്ചത്. പദ്ധതി വിജയം കണ്ടതോടെ ഉരുക്കുവടത്തിന്റെ ദൈര്‍ഘ്യം ആനശല്യം രൂക്ഷമായ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ഉരുക്കുവടത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.
കാട്ടാനകളെ പ്രതിരോധിക്കാൻ നിര്‍മ്മിച്ച ഉരുക്കുവടത്തിന് കേടുപാടുകള്‍ സംഭവിച്ചതോടെ പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുകയാണ്.Body:മരം കടപുഴകി വീണ് വടം തകര്‍ന്ന ഭാഗത്തു കൂടിയാണ് ആനകള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത്.കൃഷിനാശം വരുത്തുന്ന ആനകള്‍ കഴിഞ്ഞ ദിവസം ആനക്കുളം സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള ശ്മശാനത്തിന്റെ മതില്‍ തകര്‍ത്തു.ആനകളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച ഉരുക്കുവടത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കുന്നില്ലെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്.
ബൈറ്റ്
സണ്ണി
പ്രദേശവാസിConclusion:സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ആനകളെ പ്രതിരോധിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആനക്കുളത്ത് ഉരുക്കുവടം സ്ഥാപിച്ചത്.പദ്ധതി വിജയം കണ്ടതോടെ ഉരുക്കുവടത്തിന്റെ ദൈര്‍ഘ്യം ആനശല്യം രൂക്ഷമായ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.ഇതിനിടയില്‍ 2018ലെ പ്രളയത്തെ തുടര്‍ന്ന് ഉരുക്കുവടത്തിന്റെ ഒരു ഭാഗം തകര്‍ന്നു.തകര്‍ന്ന ഭാഗത്തുകൂടി ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ തിരിച്ച് പോകാനാവാതെ തമ്പടിക്കുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.ആനശല്യം രൂക്ഷമായ മറ്റ് ഭാഗങ്ങളിലേക്ക് ഉരുക്കുവടം വ്യാപിപ്പിക്കുന്നതിനൊപ്പം സ്ഥാപിച്ചിട്ടുള്ള ഉരുക്കുവടത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.
അഖിൽ വി ആർ
ദേവികുളം