ETV Bharat / state

Electricity Charge Hike | വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരും : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി - ഇടുക്കി കാറ്റാടി പാടം

Electricity Charge Hike Expected Soon | വലിയ നിരക്ക് വര്‍ദ്ധനവ് വരില്ല. ചെറിയ രീതിയിലേ വര്‍ദ്ധിപ്പിക്കൂ. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി

Etv Bharat Electricity Charge Hike  Minister K Krishnankutty  വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരും  മന്ത്രി കെ കൃഷ്‌ണന്‍കുട്ടി  വൈദ്യുതി നിരക്ക് വർദ്ധന  വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍  ഇടുക്കി കാറ്റാടി പാടം  രാമക്കല്‍മേട് കാറ്റാടി
Electricity Charge Hike- Minister K Krishnankutty Hints About Increase In Rate
author img

By ETV Bharat Kerala Team

Published : Oct 11, 2023, 4:33 PM IST

വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

ഇടുക്കി : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി (K Krishnankutty). വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ തരുന്ന ആളുകൾ വില പറയും (Electricity Charge Hike- Minister K Krishnankutty Hints About Increase In Rate). വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു. രാമക്കല്‍മേട്ടില്‍ (Ramakkalmedu) പുതിയതായി സ്ഥാപിച്ച അഞ്ച് കാറ്റാടികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വില പറയുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന തീരുമാനം റെഗുലേറ്ററി കമ്മീഷന്‍ എടുക്കും" -മന്ത്രി പറഞ്ഞു.

വലിയ നിരക്ക് വര്‍ദ്ധനവ് വരില്ല. ചെറിയ രീതിയിലേ വര്‍ദ്ധിപ്പിക്കൂ. അതിനിടെ മഴ പെയ്‌താൽ നിരക്ക് വര്‍ദ്ധനവില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധ്യതകള്‍ പ്രയോജനപ്പെടുത്തും: ഇടുക്കിയിലെ ഹരിത വൈദ്യുതോര്‍ജ്ജ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് പദ്ധതികൾ തയ്യാറാക്കുന്നതായി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. രാമക്കല്‍മേട്ടില്‍ കാറ്റ്, സോളാര്‍ പദ്ധതികളിലൂടെയും ഇടുക്കി ജലാശയത്തില്‍ ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചും 430 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാന്‍ സാധിയ്ക്കുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ഹരിത ഊര്‍ജ്ജ ഇടനാഴി സ്ഥാപിയ്ക്കാനും പദ്ധതി ആവിഷ്‌കരിയ്ക്കുമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. രാമക്കല്‍മേട്ടില്‍ പുതിയതായി സ്ഥാപിച്ച അഞ്ച് കാറ്റാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: കാറ്റാടി യന്ത്ര കേസ്; സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്

സംസ്ഥാനത്ത്, കാറ്റില്‍ നിന്നുള്ള വൈദ്യുത ഉത്പാദത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് രാമക്കല്‍മേട്. നെടുങ്കണ്ടം, കരുണാപുരം ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മേഖലയില്‍ 80 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാനാവുമെന്നാണ് അനര്‍ട്ടിന്‍റെ റിപ്പോര്‍ട്ട്. 180 ഏക്കറോളം ഭൂമിയും ഇവിടെയുണ്ട്. നിലവില്‍ പുതുതായി സ്ഥാപിച്ച 1.25 മെഗാവാട്ട് ആകെ ശേഷിയുള്ള അഞ്ച് യന്ത്രങ്ങളില്‍ നിന്നുള്‍പ്പടെ 16.5 മെഗാവാട്ടാണ് ആകെ ഉത്പാദനം. രാമക്കല്‍മേട്ടിലെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഉടുമ്പന്‍ചോല, ചതുരംഗപ്പാറ മേഖലകളിലെ സാധ്യതകളെ കുറിച്ചും പഠനം നടത്തും. ആമക്കല്ലിലെ സോളാര്‍ പ്ലാന്‍റ് വിപുലീകരിച്ച് 50 മെഗാവാട്ടും ഇടുക്കി ജല സംഭരണിയില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ച് 300 മെഗാവാട്ടും ഉത്പാദിപ്പിയ്ക്കാനാണ് ലക്ഷ്യം.

Also Read: സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാൾ ഉയരം; ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിയന്ത്രം സ്ഥാപിച്ച് അദാനി ഗ്രൂപ്പ്

അനര്‍ട്ടിന്‍റെ മേല്‍നോട്ടത്തില്‍ രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗമായ അഞ്ച് സ്വകാര്യ സംരംഭകരാണ് പുതിയ അഞ്ച് കാറ്റാടികള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്. 250 കിലോവാട്ട് വീതം ശേഷിയുള്ള മൂന്ന് യന്ത്രങ്ങള്‍ കൂടി ഉടന്‍ സ്ഥാപിയ്ക്കും. രാമക്കല്‍മേടിന്‍റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി കൂടുതല്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഒരുമാസത്തിനുള്ളില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന യോഗത്തില്‍ ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി അദ്ധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.