ETV Bharat / state

അടിമാലി എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള സംഘടകളുടെ തെരഞ്ഞെടുപ്പ് നടന്നു - എസ്.എൻ.ഡി.പി

എസ് കിഷോറിനെ യൂത്ത് മൂവ്‌മെന്‍റ് പ്രസിഡന്‍റായും ബാബുലാല്‍ വെള്ളത്തൂവലിനെ യൂത്ത് മൂവ്‌മെന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു

ഇടുക്കി  SNDP  Youth movement  Cyber sena of SNDP  എസ്.എൻ.ഡി.പി  യൂത്ത് മൂവ്‌മെന്‍റ്
അടിമാലി എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള സംഘടകളുടെ തെരഞ്ഞെടുപ്പ് നടന്നു
author img

By

Published : Nov 14, 2020, 8:25 PM IST

ഇടുക്കി: അടിമാലി എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള യൂത്ത് മൂവ്‌മെന്‍റിന്‍റെയും സൈബര്‍ സേനയുടെയും തെരഞ്ഞെടുപ്പ് നടന്നു. എസ് കിഷോറിനെ യൂത്ത് മൂവ്‌മെന്‍റ് പ്രസിഡന്‍റായും ബാബുലാല്‍ വെള്ളത്തൂവലിനെ യൂത്ത് മൂവ്‌മെന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സൈബര്‍ സേനക്കായി മനു മുതുവാന്‍കുടി ചെയര്‍മാനായുള്ള ഒമ്പത് അംഗ ഭരണസമിതിയും തെരഞ്ഞെടുക്കപ്പെട്ടു. ദീപു മരക്കാനമാണ് വൈസ് പ്രസിഡന്‍റ്. 16 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലായിരിക്കും യൂത്ത് മൂവ്‌മെന്‍റിന്‍റെ പ്രവര്‍ത്തനമെന്ന് എസ് കിഷോര്‍ പറഞ്ഞു.

യോഗേഷ് കല്ലാര്‍ കുട്ടിയാണ് സൈബര്‍ സേന കണ്‍വീനര്‍. അടിമാലിയില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്‍റ് അഡ്വ. പ്രതീഷ് പ്രഭ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്‍റ് സുനു രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജയന്‍ കല്ലാര്‍, അഡ്വ. നൈജു രവീന്ദ്രനാഥ്, സന്തോഷ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.