ETV Bharat / state

ഇളകുമോ ഇടുക്കിയുടെ മനസ് ?

author img

By

Published : Apr 3, 2019, 8:33 PM IST

ഏഴ് തവണ വിജയിച്ച മണ്ഡലം എൽഡിഎഫിൽ നിന്ന് തിരിച്ച് പിടിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തവണ യുഡിഎഫ് ഇടുക്കിയിൽ പോരിനിറങ്ങുന്നത്. എന്നാൽ യുഡിഎഫ് കോട്ടയിൽ കഴിഞ്ഞ തവണ അര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

ഇടുക്കി ലോക്‌സഭാ മണ്ഡലം
lok sabha election 2019  idukki lok sabha constituency  election 2019  ഇടുക്കി ലോക്സഭാ മണ്ഡലം  ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019  ഇടുക്കി ലോക്‌സഭാ മണ്ഡലം
ഇടുക്കി ലോക്‌സഭാ മണ്ഡലം
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ‍‍, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ‍, കോതമംഗലം‍‍‍ മണ്ഡലങ്ങളും ചേർന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ 2014 ൽ എൽഡിഎഫ് ആണ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചതെങ്കിലും,യുഡിഫിന്‍റെ കോട്ടയായാണ് ഇടുക്കി അറിയപ്പെടുന്നത്. മണ്ഡലത്തിൽ ആകെ നടന്നിട്ടുള്ള 11 തെരഞ്ഞെടുപ്പുകളിൽ 7 ലും വിജയച്ചിതും യുഡിഎഫ് തന്നെ.

382019 വോട്ടുകളാണ് അന്ന് മണ്ഡലത്തിൽ, എൽഡിഎഫിന് ആകെ ലഭിച്ചത്. രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫിന് 331477 വോട്ടുകളും , മൂന്നാം സ്ഥാനത്തെത്തിയ എൻഡിഎയ്ക്ക് 50438 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഇടുക്കിയിൽ എൽഡിഎഫിന് തന്നെയായിരുന്നു മുന്നേറ്റം. ഇടുക്കി ലോക്സഭയിൽ ഉൾപ്പെട്ട ഏഴ് മണ്ഡലങ്ങളിൽ അഞ്ചിലും വിജയം എൽഡിഎഫിന് ഒപ്പം നിന്നു.
ദേവീകുളം, ഉടുമ്പൻചോല, മൂവാറ്റുപുഴ‍, കോതമംഗലം‍‍‍ പീരുമേട് എന്നീ മണ്ഡലങ്ങള്‍ എൽഡിഎഫിനൊപ്പം നിന്നപ്പോള്‍ ഇടുക്കിയിലും തൊടുപുഴ‍‍യിലും യുഡിഎഫ് വിജയക്കൊടി നാട്ടി.

ഇടുക്കി ലോക്‌സഭാ മണ്ഡലം വോട്ട് നില 2014

ചരിത്രം ആവർത്തിക്കപ്പെടാതെ മണ്ഡലം നിലർത്താനുള്ള ഇടത് ദൗത്യം ഇത്തവണയും, ജോയ്‌സ് ജോർജിന് തന്നെയാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഇടത് പ്രചരണം.

പ്രളയത്തിൽ തകർന്ന ഇടുക്കിയിൽ 5000 കോടിയുടെ പ്രത്യേജ പാക്കേജ് സംസ്ഥാന സർക്കാർ അനുവദിച്ചത് നേട്ടമാകുമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ കഴിഞ്ഞ തവണ എത്തിയ ജോയ്‌സ് ജോർജിന് മണ്ഡലത്തിലെ ബന്ധങ്ങളും, ഗുണകരമാകും. എന്നാൽ ജോയ്സ് ജോർജിനെതിരെ ഉയർന്ന കൊട്ടക്കമ്പൂർ ഉൾപ്പെടെയുള്ള കയ്യേറ്റ വിഷയങ്ങൾ പ്രതികൂലമാകുമോ എന്ന ആശങ്കയും ഇടത്തിനുണ്ട്.

കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ മത്സരത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് ഡീൻ കുരിയാക്കോസിന് തന്നെയാണ് ഇത്തവണയും യുഡിഎഫ് അവസരം നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടി, പിജെ ജോസഫ് എന്നിവർ ഉള്‍പ്പടെ ഉള്ളവരുടെ പേരുകൾ ആദ്യ ഘട്ടത്തിൽ മണ്ഡലത്തിൽ ഉയർന്നു കേട്ടങ്കിലും അവസാന നിമിഷം ഡീൻ കുരിയാക്കോസിന് തന്നെ വീണ്ടും അവസരം നൽകാൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ മണ്ഡലം കൈവിട്ട പോയ രാഷ്ട്രീയ സാഹചര്യം മാറി എന്നുള്ളത് അനുകൂല ഘടകമായാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. ക്രൈസ്തവ വോട്ടുകളും , പരമ്പരാഗത വോട്ടുകളും നിലനിർത്താനായാൽ വിജയം ഇത്തവണ സ്വന്തമാക്കാം എന്ന് തന്നെ യുഡിഎഫ് കണക്ക് കൂട്ടുന്നു.

ബി ഡി ജെ എസിന് നൽകിയ മണ്ഡലത്തിൽ ബിജു കൃഷ്ണനാണ് ഇത്തവണ എൻഡിഎ സ്ഥാനാർഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ ബിജെപിയുടെ വോട്ട് വളർച്ച ഇത്തവണ എൻഡിഎയ്ക്കും മണ്ഡലത്തിൽ പ്രതീക്ഷകൾ നൽകുന്നു. നരേന്ദ്ര മോദി സർക്കാർ പദ്ധതികൾ മുൻ നിർത്തിയുള്ള പ്രചരണങ്ങളും ഗുണം ചെയ്യുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

പ്രളയത്തിൽ തകർന്നു പോയ ഇടുക്കിയിൽ മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളും തന്നെയാവും മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയം. കർക്ഷക ആത്മഹത്യകളും കാർഷിക പ്രശ്നങ്ങളും മണ്ഡലത്തിൽ സജീവ ചർച്ച ആയേക്കും.

ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്‍റെ കണക്കുകൾ പ്രകാരം 1176099 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 584925 പുരുഷ വോട്ടർമാരും, 591171 സ്ത്രീ വോട്ടർമാരും , 3 ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു.

Intro:Body:

election special

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.