ETV Bharat / state

ഒടുവിൽ പൈനാവ് അമ്പത്തിയാറ് കോളനിയിൽ കുടിവെള്ളമെത്തി - ഇടുക്കി വാർത്തകൾ

ജലജീവൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കോളനിയിൽ കുടിവെളളമെത്തിച്ചത്.

Drinking water reached fifty-six colony in Painavu  Drinking water  jal jeevan misssion  ഇടുക്കി  ഇടുക്കി വാർത്തകൾ  പൈനാവ്
ഒടുവിൽ പൈനാവ് അമ്പത്തിയാറ് കോളനിയിൽ കുടിവെള്ളമെത്തി
author img

By

Published : Jan 19, 2021, 1:25 AM IST

Updated : Jan 19, 2021, 4:21 AM IST

ഇടുക്കി: ജില്ലാആസ്ഥാനമായ പൈനാവിന് സമീപമുളള അമ്പത്തിയാറ് കോളനിയിൽ കുടിവെള്ളമെത്തി. ജലജീവൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കോളനിയിൽ കുടിവെളളമെത്തിച്ചത്. നാൽപതോളം പട്ടികവർഗ വിഭാഗക്കാരാണ് കോളനിയിൽ അരനൂറ്റാണ്ടായി താമസിക്കുന്നത്. കോളനി നിവാസികളുടെ ചിരകാലാഭിലാഷമാണ് കുടിവെള്ളമെത്തിയതോടെ പൂവണിഞ്ഞത്.

ഒടുവിൽ പൈനാവ് അമ്പത്തിയാറ് കോളനിയിൽ കുടിവെള്ളമെത്തി

2018ലെ പ്രകൃതിക്ഷോഭത്തിലുണ്ടായ ഉരുപ്പൊട്ടലിലും, മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണിത്. ജില്ലാഭരണ കേന്ദ്രത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടികവർഗ കോളനിക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ അന്യമായിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോളനി തകർന്നടിഞ്ഞിരുന്നു. നടപ്പാലം, റോഡ്, കുടിവെള്ള സ്രോതസുകൾ, വീടുകൾ എന്നിവ നശിച്ചിരുന്നു.ഇവിടെ കുടിവെള്ളമെത്തിക്കാൻ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിച്ചു. അതിന്‍റെ ഭലമായി ഉയർന്ന കുന്നിൻപുറങ്ങളിലെ വീടുകളിൽ വരെ വെള്ളമെത്തിക്കാൻ കഴിഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2024 ഓടെ രാജ്യത്തെ വീടുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കേന്ദ്ര ഗവൺമെന്‍റ് പദ്ധതിയാണ് ജൽ ജീവൻ മിഷൻ.

Last Updated : Jan 19, 2021, 4:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.