ETV Bharat / state

എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് ഇപ്പോൾ പറയാനാകില്ല: ജില്ല പൊലീസ് മേധാവി

നിഖിൽ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

sfi activist muder in idukki engineering college  sfi activist muder  District Police Chief on sfi activist muder  എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ ജില്ല പൊലീസ് മേധാവി  എൻജിനീയറിങ് കോളജ് വിദ്യാർഥി കൊലപാതകം
എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് ഇപ്പോൾ പറയാനാകില്ല: ജില്ല പൊലീസ് മേധാവി
author img

By

Published : Jan 10, 2022, 8:39 PM IST

ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ല പൊലീസ് മേധാവി ആർ.കറുപ്പസാമി. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖിൽ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകിയില്ലെന്ന ആരോപണവും ജില്ല പൊലീസ് മേധാവി നിഷേധിച്ചു. എവിടെ നിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല.

കുട്ടികളോട് സംസാരിച്ചപ്പോഴും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിൽ പൊലീസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായും എസ്.പി പറഞ്ഞു.

Also Read: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയില്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.