ETV Bharat / state

കൊവിഡ് സാഹചര്യം; എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ഇടുക്കി ജില്ല കലക്‌ടര്‍

രോഗവ്യാപനം കുറക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കരുതണമെന്നും കലക്‌ടര്‍ അറിയിച്ചു.

കൊവിഡ് രോഗം  collector  അടിയന്തിര സാഹചര്യം  രോഗവ്യാപനം  ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍  District Collector about covid pandemic situation  Covid situation The District Collector said that all precautions have been taken
കൊവിഡ് സാഹചര്യം; എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കലക്‌ടര്‍
author img

By

Published : May 6, 2021, 4:33 PM IST

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. രോഗവ്യാപനം കുറക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എല്ലാവരും ഇരട്ട മാസ്‌കുകളോ എന്‍ 95 മാസ്‌കുകളോ ധരിക്കണം. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് സാഹചര്യം; എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കലക്‌ടര്‍

Read more: ഇടുക്കിയില്‍ കൊവിഡ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി ഒരുപാട് പരിമിതികളുള്ള ജില്ലയാണ്. അതിനാല്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കരുതണം. നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ജനങ്ങള്‍ വളരെ കാര്യമായി സഹകരിക്കുന്നുണ്ട്. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ചു നടത്താം. ഇപ്പോള്‍ ഏലതോട്ടങ്ങളില്‍ കാലവര്‍ഷത്തിനു മുന്നോടിയായി വളം, കീടനാശിനി പ്രയോഗങ്ങള്‍ നടത്തിവരുന്നുണ്ട്. അതിനാല്‍ കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് വളം- കീടനാശിനി കടകള്‍ ഒരു നിശ്ചിത സമയം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു. അതുപോലെ നിര്‍മാണമേഖലക്ക് ആവശ്യമായ സാധനങ്ങള്‍ വിൽക്കുന്ന കടകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.