തിരുവനന്തപുരം: എം. വിൻസെന്‍റ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയ അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ കൈമാറി. 24 ഉപകരണങ്ങളാണ് കൈമാറിയത്. കൊവിസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ഫണ്ട് വിനിയോഗിച്ചത്. വിഴിഞ്ഞം കോർപ്പറേഷൻ സോണൽ ഓഫീസിൽ വച്ച് നടന്ന ഹെൽത്ത് ഇൻസ്പെക്ടർ ബി.പി. ബിജുവിന് ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കല്ലിയൂർ, ബാലരാമപുരം, വെങ്ങാനൂർ, കാഞ്ഞിരംകുളം പഞ്ചായത്തുകളിൽ രണ്ട് വീതവും കോട്ടുകാൽ , പൂവ്വാർ പഞ്ചായത്തുകളിൽ മൂന്ന് വീതവും കരിംകുളം പഞ്ചായത്ത് വിഴിഞ്ഞം കോർപ്പറേഷൻ സോണൽ ഏരിയ എന്നിവയ്ക്കു വേണ്ടി അഞ്ച് വീതവും സ്പ്രെയർ വിതരണം ചെയ്തു.
എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ കൈമാറി
24 ഉപകരണങ്ങളാണ് കൈമാറിയത്. കൊവിസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ഫണ്ട് വിനിയോഗിച്ചതെന്ന് എം വിന്‍സെന്‍റ് എം.എല്‍.എ