ഇടുക്കി: രാഷ്‌ട്രീയ പിടിവലിയില്‍ മുല്ലക്കാനം സിഎച്ച്സിക്ക് ലഭിക്കേണ്ട ഡയാലിസിസ് യൂണിറ്റ് നഷ്ടമാകുന്നു. ലക്ഷങ്ങള്‍ വിലയുള്ള യൂണിറ്റ് ലയൺസ് ക്ലബ് സൗജന്യമായി നല്‍കാന്‍ തയ്യാറായിട്ടും ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രാജാക്കാട്ടിലും സമീപത്തെ പഞ്ചായത്തുകളിലും വൃക്ക രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്. മാത്രമല്ല ഡയാലിസിസ് അടക്കമുള്ള തുടര്‍ ചികിത്സയ്ക്ക് രോഗികൾ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അടിമാലിയിലും എറണാകുളത്തും എത്തണം. ഈ സാഹചര്യത്തിലാണ് രാജാക്കാട് ലയണ്‍സ് ക്ലബ്ബ് ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് സൗജന്യമായി ഡയാലിസിസ് ഉപകരണങ്ങൾ നല്‍കാമെന്ന് അറിയിച്ചത്.
ഇതിന് ശേഷം ആലോചനാ യോഗം ചേര്‍ന്നെങ്കിലും ഒരു വർഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ മാറുന്നതോടെ യൂണിറ്റിനായി അനുവദിച്ച തുക നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്. ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ പോരാണ് യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നതെന്ന ആരോപണം ശക്‌തമാണ്.