മൂന്നാർ: പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയോഗിച്ചതായി മൂന്നാര്‍ സബ് കലക്ടര്‍ രേണു രാജ്. ഇത്തവണ മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറിയതിൻ്റെയും പശ്ചാത്തലത്തിലാണ് നടപടി.
അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ പ്രളയത്തിന് കാരണമെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. തഹസില്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാകും തുടര്‍ നടപടികള്‍ ഉണ്ടാകുക.