ഇടുക്കി: ഇടുക്കിയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തോട്ടം മേഖലയിൽ ഡെങ്കിപ്പനി ആശങ്ക വിതക്കുന്നു. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ ഇതുവരെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥലത്ത് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. വരും ദിവസങ്ങൽ തോട്ടം മേഖലയിൽ പഞ്ചായത്തിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ 3 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലയങ്ങളുടെ പരിസരത്തെ ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ശൗചാലയങ്ങളുടെ മോശം അവസ്ഥയും രോഗമുണ്ടാകാൻ കാരണമായെന്നാണ് വിലയിരുത്തൽ. എസ്റ്റേറ്റ് മാനേജ്മെൻ്റ് പൈപ്പ് വഴി ഇടവിട്ട ദിവസങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. വെള്ളം ശേഖരിച്ചു വെക്കുന്നത് കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. പ്രദേശങ്ങളിൽ ഫോഗിംങ് അടക്കമുള്ള പ്രവർത്തനങ്ങളും നടത്തി.