ETV Bharat / state

സ്റ്റേഷനിലെത്തി അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ടു, തിരിച്ചയച്ചപ്പോള്‍ ബസിന്‍റെ ചില്ലുടച്ചു, പിന്നെ പൊലീസിനുനേരെ അസഭ്യവര്‍ഷവും ആക്രമണവും

ഗ്രേഡ് എസ്.ഐ സുരേഷ് പി പണിക്കരെ അക്രമിച്ച ഷാജി തോമസ് സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ക്കുകയും കസേരയും ബഞ്ചും നശിപ്പിക്കുകയും ചെയ്തു

author img

By

Published : Apr 7, 2022, 9:41 PM IST

ചിറ്റാര്‍ പൊലീസ് സ്റ്റേഷനി ആക്രമണം  Chittor police station attack  ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആക്രമണം
സ്റ്റേഷനിലെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു, തിരിച്ചയച്ചതോട ആക്രമണം; പ്രതി റിമാന്‍ഡില്‍

പത്തനംതിട്ട : ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയേയും പൊലീസുകാരെയും ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് ആക്രമണം നടത്തിയത്. ഗ്രേഡ് എസ്.ഐ സുരേഷ് പി പണിക്കരെ അക്രമിച്ച ഇയാള്‍ സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ക്കുകയും കസേരയും ബഞ്ചും നശിപ്പിക്കുകയും ചെയ്തിരുന്നു.

പൊലീസുകാരെ അസഭ്യം പറഞ്ഞ പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രതി സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. തന്നെ ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി സ്റ്റേഷനിലടയ്‌ക്കണം എന്ന ആവശ്യവുമായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ പൊലീസുകാർ ഇയാളുമായി സംസാരിച്ച ശേഷം തിരിച്ചയച്ചു.

സ്റ്റേഷനിലെത്തി അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ടു, തിരിച്ചയച്ചപ്പോള്‍ ബസിന്‍റെ ചില്ലുടച്ചു, പിന്നെ പൊലീസിനുനേരെ അസഭ്യവര്‍ഷവും ആക്രമണവും

എന്നാല്‍ പുറത്തിറങ്ങി ഇയാള്‍ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ഇതോടെ പൊലീസ് കേസെടുത്ത് ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിച്ചപ്പോള്‍ അക്രമാസക്തനായി. പ്രതിയെ തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എ.എസ്.ഐ സുരേഷ് പണിക്കരെ ചവിട്ടിയത്.

പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സ്‌റ്റേഷനില്‍ 25,000 രൂപയുടെ നഷ്ടം പ്രതിയുണ്ടാക്കിയെന്നാണ് നിഗമനം. നേരത്തെ കെ.എസ്‌.ആര്‍.ടി.സി ബസും സ്വകാര്യ ബസും കടത്തിക്കൊണ്ടുപോയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.