ഇടുക്കി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകാനുള്ളവരായി മാത്രം ഇടുക്കിക്കാരെ കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി. ഇടുക്കി മെഡിക്കൽ കോളജിനു മുൻപിൽ എം.പി നടത്തിയ നിരാഹാര സമരത്തിനിടെയാണ് വിമർശനം.
ഇടുക്കി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി പിസിആർ ലാബ് തുടങ്ങണം എന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എന്നാൽ എം പി യുടെ സമരം കേവലം രാഷ്ട്രീയമാണെന്നും ലാബ് തുടങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതാണെന്നും മന്ത്രി എം.എം മണി പ്രതികരിച്ചു. കൊവിഡ് ടെസ്റ്റുകൾ കോട്ടയത്ത് നടത്താൻ സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ടെസ്റ്റ് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.