ETV Bharat / state

ഏലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഡീൻ കുര്യാക്കോസ് എം.പി - ഏലം കർഷകർ

ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് എം.പി നൽകിയ നിർദേശങ്ങൾ തുടർ നടപടികൾക്കായി സ്‌പൈസസ് ബോർഡ് കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്.

Dean Kuriakose MP  cardamom farmers' crisis  cardamom farmers  cardamom  spices board  ഏലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഡീൻ കുര്യാക്കോസ്  ഏലം കർഷകരുടെ പ്രശ്‌നങ്ങൾ  ഏലം കർഷകർ  ഡീൻ കുര്യാക്കോസ് എം.പി
ഏലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഡീൻ കുര്യാക്കോസ് എം.പി
author img

By

Published : May 28, 2021, 9:46 AM IST

Updated : May 28, 2021, 10:21 AM IST

ഇടുക്കി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഏലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് സ്‌പൈസസ് ബോർഡ് ഉറപ്പ് നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി. പുറ്റടിയിൽ തുടരുന്ന ഏലം ലേലം നിർത്തി വയ്‌ക്കുമെന്ന പ്രചരണം ശരിയല്ലെന്നും കൊവിഡിന്‍റെ പശ്ചാതലത്തിൽ ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെയും ആരോഗ്യവകുപ്പിന്‍റെയും നിർദേശ പ്രകാരം നിർത്തി വച്ചിരുന്ന ലേലം ഏറ്റവും ഉചിതമായ സമയത്ത് തന്നെ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഡീൻ കുര്യാക്കോസ് എം.പി

കാലാവസ്ഥ വ്യതിയാനവും രോഗകീടബാധയും പ്രകൃതിക്ഷോഭവും വിലത്തകർച്ചയും ഏലംകൃഷിക്ക് ആവശ്യമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത വിലവർധനവും വൻ പ്രതിസന്ധിയാണ് ഏലം മേഖലയിൽ സൃഷ്‌ടിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും സ്‌പൈസസ് ബോർഡിനും എം.പി കത്ത് നൽകിയിരുന്നു. ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് എം.പി നൽകിയ നിർദേശങ്ങൾ തുടർ നടപടികൾക്കായി സ്‌പൈസസ് ബോർഡ് കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്.

Also Read: ലോക്ക്ഡൗണും പ്രകൃതി ക്ഷോഭവും; പ്രതിസന്ധിയിലായി ഏലം കര്‍ഷകര്‍

2020-21 സാമ്പത്തിക വർഷം മുതൽ ചെറുകിട ഏലം കർഷകരെ സഹായിക്കുന്നതിനായി നിരവധി നടപടികളാണ് ബോർഡ് ഇടുക്കി ജില്ലയിൽ നടത്തിവരുന്നത്. ഇത്തരം പദ്ധതികൾ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ദീർപ്പിക്കുന്നതിനുള്ള നിർദേശം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്‌ടത്തിൽ നിന്നും ഏലം കർഷകരെ സംരക്ഷിക്കുന്നതിന് ഒരു സമഗ്ര കാർഷിക ഇൻഷുറൻസ് പാക്കേജ് എന്ന ബോർഡ് നിർദേശം ഇപ്പോൾ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്. ഇൻഷുറൻസ് പ്രീമിയത്തിന്‍റെ 75 ശതമാനം കേന്ദ്ര സർക്കാരും 15 ശതമാനം സംസ്ഥാനസർക്കാരും 10 ശതമാനം കർഷകരും വഹിക്കണമെന്നാണ് ബോർഡ് നിർദേശം.

Also Read: ലോക്ക് ഡൗൺ; ചെറുകിട ഏലം, തേയിലത്തോട്ടങ്ങളുടെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിൽ

കേന്ദ്ര സർക്കാർ അനുമതി ലഭിക്കുന്നതോടെ ഇതു സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ പ്രഖ്യാപിക്കുമെന്ന് സ്‌പൈസസ് ബോർഡ് ഡീൻ കുര്യാക്കോസ് എം.പിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഏലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും കൃഷി, വാണിജ്യം, ധനകാര്യ വകുപ്പ് മന്ത്രിമാരുമായി ഈ കാര്യത്തിൽ കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവർത്തനകൃഷി, ജലസേചനം, ഭൂവികസനം, സംസ്‌കരണം തുടങ്ങിയവയ്‌ക്കായി വകയിരിത്തിയിരിക്കുന്ന 6.5 കോടി രൂപ അപര്യാപ്‌തമാണെന്നും കൂടുതൽ തുക അനുവദിക്കുന്നതിന് കേന്ദ്രത്തിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നും എം.പി പറഞ്ഞു.

Also Read: വേനലില്‍ കരിഞ്ഞുണങ്ങി ഏലം: വെന്തുരുകി കർഷകർ

Last Updated : May 28, 2021, 10:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.